ഇന്ത്യൻ സ്കൂൾ ഇബ്രി കായികമേളക്ക് ഉജ്ജ്വല സമാപനം
text_fieldsഇബ്രി: ഇന്ത്യൻ സ്കൂൾ ഇബ്രിയിൽ മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന 36ാമത് വാർഷിക കായിക മേളക്ക് വർണാഭ പരിസമാപ്തി. ഇബ്രി സ്പോർട്സ് കോംപ്ലക്സിൽ നടന്ന സമാപനദിന മീറ്റ് ദാഹിറ ഗവർണറേറ്റ് ഡിപ്പാർട്മെന്റ് ഓഫ് കൾച്ചറൽ സ്പോർട്സ് ആൻഡ് യൂത്ത് ഡയറക്ടർ എൻജിനീയർ ഖാലിദ് ഖലീഫ ഉദ്ഘാടനം ചെയ്തു. നാല് ടീമുകളിലായി കിഡീസ്-ഒന്ന് ,രണ്ട്, സബ് ജൂനിയർ ജൂനിയർ, സീനിയർ ഒന്ന്, രണ്ട്, സൂപ്പർ സീനിയർ എന്നീ ഏഴ് വിഭാഗങ്ങളിൽ നാൽപതോളം ഇനത്തിൽ അഞ്ഞൂറോളം കായിക പ്രതിഭകൾ മാറ്റുരച്ചു.
വിദ്യാർഥികളുടെ ദീപശിഖാ പ്രയാണം, മാർച്ച് പാസ്റ്റ്, യോഗ, പിരമിഡ്, എയറോബിക്സ്, ഫ്ലവർ ഡ്രിൽ, രക്ഷിതാക്കളുടെ വടംവലി എന്നിവ മീറ്റിന് മാറ്റു കൂട്ടി. വ്യത്യസ്ത വിഭാഗങ്ങളിൽ, ഇഷാൻ അജയ്, സ്നോറ ബ്ലെസ്സിങള, അമർ ഉസാമ മുഹമ്മദ്, അനോറ സനോസ്, ഹായ ഉസാമ, ഹാൻ ഫ്രാണോ ബ്ലസിംഗ്, ഹാഷിം റാസ മുഹമ്മദ് റയാൻ, നഫീസ തമീദ്, മുഹമ്മദ് സാദിഖ് മുഹിയുദ്ധീൻ, അൽ സാബിത്ത്, റിഷികേഷ്, സൈന ഫാത്തിമ, മുംത്തഹെൻ, മുഹമ്മദ് ശുഹൈബ്, നിയ നിസാം, ഫറ ഷംസുദ്ദീൻ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി, ബ്ലൂ , ഗ്രീൻ ടീമുകൾ യഥാക്രമം ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടി.
വിജയികൾക്കുള്ള സമ്മാനദാനം മുഖ്യാതിഥി മിസ്റ്റർ എൻജിനീയർ ഖാലിദ് ഖലീഫ ഹാതമിയും സ്കൂൾ മാനേജ്മെന്റ് അംഗങ്ങളായ ഡോക്ടർ അമിതാബ് മിശ്ര, ശബ്ന ബീഗം, ഫെസ് ലിൻ അനീഷ് മോൻ എന്നിവർ നിർവഹിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് നവീൻ വിജയകുമാർ ആശംസകൾ നേർന്നു.
വിവിധ മേഖലകളിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകരും, രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു. പ്രിൻസിപ്പാൾ വി.എസ് .സുരേഷ് സ്വാഗതവും വൈസ് പ്രിൻസിപ്പാൾ സണ്ണി മാത്യു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.