വർണാഭമായി ഇന്ത്യൻ സ്കൂൾ ജഅലാൻ 30ാം വാർഷികാഘോഷം
text_fieldsജഅലാൻ: ഇന്ത്യൻ സ്കൂൾ ജഅലാൻ 30ാം വാർഷികം ‘റിമോ-2024’ വർണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അതിഥികളുടെയും പങ്കാളിത്തം ശ്രദ്ധേയമായി. ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം സയ്യിദ് സൽമാൻ മുഖ്യാതിഥിയായി. ഇന്ത്യൻ സ്കൂൾ ജഅലാൻ ഡയറക്ട് ഇൻ ചാർജും ഇന്ത്യൻ സ്കൂൾ സൂർ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റുമായ ശ്രീനിവാസ് റാവുവും ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ടി.പി. സെയ്ത്, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ ഫക്രുദ്ദീൻ, പി.എസ്. പ്രീത, സിറാജുദ്ദീൻ എന്നിവർ വിശിഷ്ടാതിഥികളായി.
ഒമാൻ രാജകീയ ഗാനം, ഇന്ത്യയുടെ ദേശീയ ഗാനം എന്നിവ ആലപിച്ചതിനുശേഷമായിരുന്നു ചടങ്ങുകൾ തുടങ്ങിയത്. ഹെഡ് ഗേൾ സുസ്മിത മഹാജൻ അതിഥികളെ സ്വാഗതംചെയ്തു. മുഖ്യാതിഥി സയ്യിദ് സൽമാൻ തന്റെ വിലപ്പെട്ട വാക്കുകളാൽ ചടങ്ങിനെ ധന്യമാക്കി. പ്രിൻസിപ്പൽ സീമ ശ്രീധർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂളിനെ അടുത്തതലത്തിലേക്ക് ഉയർത്താൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ടി.പി. സെയ്ത് അധ്യക്ഷപ്രസംഗത്തിൽ അഭ്യർഥിച്ചു. എം. ജാമി ശ്രീനിവാസ് റാവു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
2022-23ലെ പത്താംക്ലാസ് ബോർഡ് പരീക്ഷകളിലെ ടോപ്പർമാർ, 2022-23 അധ്യയനവർഷത്തെ അക്കാദമിക് പ്രാവീണ്യം നേടിയവർ, ലിറ്റററി ലുമിനറി അവാർഡ്, 2023-34 അധ്യയനവർഷത്തെ എക്ലാറ്റ് അവാർഡ്, 2023 ഇന്ത്യൻ സ്കൂൾ ബോർഡിന്റെ പുരസ്കാരം നേടിയ അധ്യാപകർ എന്നിവരെ ചടങ്ങിൽ മെമന്റോകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. കലാപരിപാടികളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ഹൗസുകൾക്കുള്ള ട്രോഫികളും വിതരണംചെയ്തു. വിദ്യാർഥികളുടെ വിവിധങ്ങളായ പരിപാടികളും അരങ്ങേറി. ഹെഡ് ബോയ് എസ്. ആദിത്യൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.