ഇന്ത്യൻ സ്കൂൾ മബേല വാർഷികാഘോഷം; രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമബേല: ‘രക്തം ദാനം ചെയ്യാം ജീവൻ രക്ഷിക്കാം’ എന്ന മഹത് സന്ദേശം ഉൾക്കൊണ്ട് ഇന്ത്യൻ സ്കൂൾ മബേലയുടെ പതിനാലാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി സെൻട്രൽ ബ്ലഡ് ബാങ്ക് ബൗഷറിന്റെ പങ്കാളിത്ത ത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. രക്തദാനക്യാമ്പിൽ രക്ഷിതാക്കൾ, പൊതു ജനങ്ങൾ, അധ്യാപകർ തുടങ്ങി വലിയൊരു വിഭാഗം പങ്കെടുത്തു.
ഇന്ത്യൻ എംബസി എഡ്യൂക്കേഷൻ വിഭാഗം ഫസ്റ്റ് സെക്രട്ടറിയും ചാൻസറി ഹെഡുമായ പർദീപ്കുമാർ, ഒമാൻ ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് വൈസ് ചെയർമാനും ഇന്ത്യൻ സ്കൂൾ മബേല ഡയറക്ടർ ഇൻ ചാർജ്ജുമായ സയ്യദ് സൽമാൻ എന്നിവർ സംബന്ധിച്ചു.
ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഗ്രീവൻസ് കമ്മിറ്റി അധ്യക്ഷനും ഇന്ത്യൻ സ്കൂൾ മബേല ഡയറക്ടർ ഇൻചാർജ്ജുമായ എസ്.കൃഷ്ണേന്ദു, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷമീം ഹുസൈൻ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ നാനൂറോളം അംഗങ്ങൾ ദാതാക്കളായെത്തുകയും 191 യൂണിറ്റ് രക്തം ബ്ലഡ് ബാങ്കിലേക്ക് സംഭാവന ചെയ്യാൻ സാധിക്കുകയും ചെയ്തു.
രക്തദാനക്യാമ്പിന് നേതൃത്വം നൽകിയ ഡോ. അഹമ്മദ് അബ്ദുൽ അസീസ് ഇബ്രാഹിം അൽ കഷേഫിനെ മൊമെന്റോ നൽകിയും ക്യാമ്പിന്റെ ഭാഗമായ ബൌഷർ ബ്ലഡ്ബാങ്കിലെ ആരോഗ്യപ്രവർത്തകരെ സർട്ടിഫിക്കറ്റുകൾ നൽകിയും സമാപന ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.