ഇന്ത്യൻ സ്കൂൾ മുലദ്ദ 34ാം വാർഷികാഘോഷം ഇന്ന്
text_fieldsമുലദ്ദ: ഒമാനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ സ്കൂൾ മുലദ്ദയുടെ 34ാം വാർഷികാഘോഷം വ്യാഴാഴ്ച നടക്കും. വൈകുന്നേരം ആറ് മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ ഒരുക്കുന്ന വിവിധ കലാപരിപാടികളോടെ വാർഷികാഘോഷങ്ങൾക്ക് തുടക്കമാകും.
വാർഷികത്തോടനുബന്ധിച്ച് സ്കൂൾ ന്യൂസ് ലെറ്റർ റിലീസ്, വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച അധ്യാപകർക്കും വിദ്യാർഥികൾക്കുമുള്ള ആദരവ്, മറ്റു വ്യത്യസ്ത കലാപരിപാടികളും നടക്കും. ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് ഡോക്ടർ മാത്യു വർഗീസ് അധ്യക്ഷത വഹിക്കും.
വടക്കൻ ബാത്തിന ഗവർണറേറ്റ് മുനിസിപ്പൽ കൗൺസിൽ അംഗം ഗനേം ബിൻ സൈഫ് ബിൻ സാലിം അൽ കമിസി മുഖ്യാതിഥിയായിരിക്കും. കഴിഞ്ഞ ദിവസം നടന്ന പ്രഥമ ഫൗണ്ടേഷൻ ഫെസ്റ്റിവലിൽ അമർബിൻ സലിം അൽസാദി, യാക്കോബ് മുഹമ്മദ് സയ്യിദ് അൽ ബുറൈക്കി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.