സ്വാതന്ത്ര്യദിനാഘോഷവുമായി ഇന്ത്യൻ സ്കൂൾ മുലദ്ദ
text_fieldsമസ്കത്ത്: ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിനം വർണാഭമായി ആഘോഷിച്ച് ഇന്ത്യൻ സ്കൂൾ മുലദ്ദ. രാവിലെ 8.15 പ്രാർഥന ഗാനത്തോടെ ആരംഭിച്ച ആഘോഷ പരിപാടിയിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. മാത്യു വർഗീസ് മുഖ്യാതിഥിയായി വന്നത് ചടങ്ങിന് മാറ്റുകൂട്ടി.
ആഘോഷ പരിപാടികൾക്കായി രക്ഷിതാക്കൾക്കൊപ്പം വിദ്യാർഥികളുടെ ഗ്രാൻഡ് പാരന്റ്സും പങ്കെടുത്തത് കൗതുകമായി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ, വിദ്യാർഥികൾ, മറ്റു അധ്യാപകരും ജീവനക്കാരും ആഘോഷത്തിൽ പങ്കാളികളായി.
ചടങ്ങിൽ ഒമാനിന്റെയും ഇന്ത്യയുടെയും ദേശീയ ഗാനം ആലപിച്ചു. ഹെഡ് ബോയ് മുഹമ്മദ് ഫായിസ്, ഹെഡ് ഗേൾ സിന്ധു ബിപിൻ പലേജ എന്നിവരുടെ നേതൃത്വത്തിലുള്ള സ്റ്റുഡന്റ് കൗൺസിൽ ഉൾപ്പെടുന്ന ഐ.എസ്.എം.എല്ലിന്റെ സംഘങ്ങൾ മുഖ്യാതിഥിക്ക് ഗാർഡ് ഓഫ് ഓണർ നൽകി.
ശേഷം വിദ്യാർഥികളുടെ നൃത്ത പ്രകടനങ്ങൾക്ക് പുറമെ 90 വിദ്യാർഥികൾ ഒന്നിച്ചാലപിച്ച ദേശഭക്തി ഗാനം സദസ്സിന് കൗതുകമുണർത്തി. ജാലിയൻ വാലാബാഗിനെ ഓർമിപ്പിക്കുന്ന ചലിക്കുന്ന റോൾ പ്ലേ അവതരിപ്പിച്ച് വിദ്യാർഥികൾ വിസ്മയിപ്പിച്ചു.
സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വത്തെക്കുറിച്ചും മുഖ്യാതിഥി ഡോ. മാത്യു വർഗീസ് സംസാരിച്ചു. ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം അദ്ദേഹം പങ്കുവെച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ പകരം വക്കാനാകാത്ത സംഭാവനകളും രാജ്യത്തെ മഹത്തരമാക്കുന്നതിൽ അവരുടെ ത്യാഗവും സ്മരിക്കണമെന്നും അദ്ദേഹം വിദ്യാർഥികളോട് സൂചിപ്പിച്ചു. സമാപന സംഗമത്തിൽ പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസ് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.