വർണാഭമായി ഇന്ത്യൻ സ്കൂള്‍ നിസ്വ വാർഷികാഘോഷം
text_fieldsനിസ്വ: ഇന്ത്യൻ സ്കൂള്‍ നിസ്വയുടെ 33ാമത് വാർഷികം വിപുലമായ രീതിയിൽ ആഘോഷിച്ചു. നിസ്വ വാലി ഷെയ്ഖ് സലേഹ് ബിൻ ദിയാബ് ബിൻ സഈദ് അൽ റൂബൈ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ നിസ്വയുടെ ബോർഡ് ഓഫ് ഡയറക്ട് ഇൻ ചാർജ് അമ്പലവാണൻ അവിനാശി പളനിയപ്പൻ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ജോൺ ഡൊമിനിക് ജോർജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. 500ലധികം കുട്ടികൾ പങ്കെടുത്ത ഇന്ത്യയിലെ വിവിധ ഭാഷകളിലെ നൃത്തരൂപങ്ങളും സംഘഗാനങ്ങളും അണിനിരത്തി കൊണ്ടുള്ള കലാപ്രകടനം വാർഷികത്തെ അവിസ്മരണീയമാക്കി. സ്കൂൾ മാനേജ്മെന്റ് പ്രസിഡന്റ് ഡോ. സുനൈദ് അഹമ്മദ്, വൈസ് പ്രസിഡന്റ് ഇസ്മായിൽ ഇക്ബാൽ മുഹമ്മദ്, അക്കാദമിക് കൺവീനർ ഡോ. മുസ്തഫ മാലിക്, ട്രഷറർ ജിൻസ് ഡേവിസ്, ഐ.ടി. കൺവീനർ അബ്ദുൽ ഹഖ് തവനൂർ, സ്പോർട്സ് കൺവീനർ ഉണ്ണി കൃഷ്ണൻ, ഹെൽത്ത് ആൻഡ് സേഫ്റ്റി കൺവീനർ ഷിജി ബീബിഷ്, പർച്ചേഴ്സ് കൺവീനർ ആഹ്ലാദ് എന്നിവർ പങ്കെടുത്തു.
വൈസ് പ്രിൻസിപ്പൽ ബിജു മാത്യു, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ഫഹീം ഖാൻ, അധ്യാപകരായ ഷാനവാസ് അബൂബക്കർ, അസ്മ ഖാൻ ജ്യോതി മിത്തൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹെഡ് ഗേൾ റിമി ദെയ് സ്വാഗതവും ഹെഡ് ബോയ് സെയ്ദ് കാസിം ഖാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.