കൗതുക ചെപ്പ് തുറന്ന് ഇന്ത്യൻ സ്കൂൾ സലാലയിൽ എക്സിബിഷൻ
text_fieldsസലാല: അറിവിന്റെ പുതിയ ജാലകം തുറന്ന് ഇന്ത്യൻ സ്കൂൾ സലാലയിൽ എക്സിബിഷൻ സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളിൽ 23 സ്റ്റാളുകളിലായി രണ്ടായിരത്തിലധികം വിദ്യാർഥികളുടെ പങ്കാളിത്തത്തോടെയാണ് എക്സിബിഷൻ ഒരുക്കിയത്. മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ദീപക് പഠാങ്കർ, വൈസ് പ്രസിഡന്റ് യാസിർ മുഹമ്മദ്, കൺവീനർ ഡോ. മുഹമ്മദ് യൂസുഫ്, ട്രഷറർ ഡോ. ഷാജി പി.ശ്രീധർ മറ്റു എസ്.എം.സി അംഗങ്ങളും സംബന്ധിച്ചു.
കുട്ടികൾക്ക് തങ്ങളുടെ പാഠഭാഗങ്ങൾ അനുഭവത്തിലൂടെ പകർന്ന് നൽകുകയായിരുന്നു ഓരോ സ്റ്റാളുകളും. സയൻസ്, സോഷ്യൽ, ഗണിതശാസ്ത്രം, ഇംഗ്ലീഷ്, കോമേഴ്സ്, ആർട്ട്, ഹിന്ദി, മലയാളം, അറബിക്, ഫ്രഞ്ച്, തമിഴ്, സൈക്കോളജി, കമ്പ്യൂട്ടർ സയൻസ്, മ്യൂക്സി, സ്പോർട്സ് തുടങ്ങിയവയിലായിരുന്നു സ്റ്റാളുകൾ. സയൻസ് വിഭാഗത്തിൽ കർഷകർക്കായി നിർമിച്ച പ്രകൃതിജന്യമായ കീടനാശിനിയുടെ പ്രദർശനം ശ്രദ്ധപിടിച്ചുപറ്റി. പ്രദർശനത്തിന് വൈസ് പ്രിൻസിപ്പൽ മമ്മിക്കുട്ടി, എ.വി.പി മാരായ വിപിൻ ദാസ്, അനിറ്റ റോസ് , വിവിധ വകുപ്പ് മേധാവികളും നേതൃത്വം നൽകി. കനത്ത ചൂടിലും ആയിരക്കണക്കിന് രക്ഷിതാക്കളും വിദ്യാർഥികളും സ്റ്റാളുകൾ സന്ദർശിച്ചു.വിവിധ കലാ പരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.