ഇന്ത്യൻ സ്കൂൾ റുസ്താക്കിൽ അധ്യാപക പരിശീലന ശിൽപശാല
text_fieldsറുസ്താഖ്: ഇന്ത്യൻ സ്കൂൾ റുസ്താഖിന്റെ ആഭിമുഖ്യത്തിൽ വിവിധ ഇന്ത്യൻ സ്കൂളുകളുമായി കൂടിച്ചേർന്ന് ‘പ്രഫഷനൽ ഡെവലപ്മെന്റ് ആൻഡ് സോഫ്റ്റ് സ്കിൽസ്- ആൻ എജുക്കേറ്റേഴ്സ് ലൈഫ് എന്ന വിഷയത്തിൽ സമഗ്രവും പ്രചോദനാത്മകവുമായ അധ്യാപക പരിശീലന ശിൽപശാല സംഘടിപ്പിച്ചു.
ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ ചീഫ് ഓപറേറ്റിങ് ഓഫിസർ ഗോകുൽദാസ് പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. ആധുനികസാങ്കേതിക വിദ്യ എങ്ങനെ അധ്യാപന പഠനപദ്ധതിയിൽ ഉൾക്കൊള്ളിക്കാമെന്നും വിദ്യാർഥികളുടെ വ്യക്തിപരമായ വളർച്ചക്ക് അനുസരിച്ച് അതു എങ്ങനെ പ്രോയോഗിക തലത്തിൽ വരുത്താം എന്നതായിരുന്നു ശിൽപശാലയുടെ പ്രാഥമിക ലക്ഷ്യം.
ശിൽപശാലയിലുടനീളം വിദ്യാർഥികളിൽ വ്യക്തിത്വ വികസനം, ആശയവിനിമയ മികവ് മുതലായ ഗുണങ്ങൾ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഗോകുൽദാസ് അധ്യാപകരെ ബോധവാന്മാരാക്കി. ഇന്ത്യൻ സ്കൂൾ സഹം അധ്യാപകരുടെ സജീവ പങ്കാളിത്തം ശിൽപശാലക്ക് സമഗ്ര വിജയം നേടിക്കൊടുത്തു.
ഇന്ത്യൻ സ്കൂൾ റുസ്താഖിൽ ആദ്യമായാണ് വിവിധ സ്കൂളുകളെ ഉൾപ്പെടുത്തി ഇത്തരത്തിലുള്ള സംഘടിപ്പിച്ചത്.
അധ്യാപക പരിശീലന ശിൽപശാല ഇന്ത്യൻ സ്കൂൾ റുസ്താഖ് പ്രിൻസിപ്പൽ അബു ഹുസൈൻ, സഹം സ്കൂൾ പ്രിൻസിപ്പൽ സൂചിത്ര സതീഷ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ ഗോകുൽ ചന്ദ്രൻ, ട്രഷറർ ജയ്സ് ജോസഫ് അംഗങ്ങളായ ശൈലേഷ്, ഹരി കൃഷ്ണൻ, അധ്യാപകർ എന്നിവരുടെ ഏകോപിത സഹകരണത്താൽ ആവിഷ്കൃതമായ ഈ ശിൽപശാല വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പുതിയ മികവുകളേകുന്ന രീതിയിൽ മുന്നേറി.
അക്കാദമിക് സൂപ്പർവൈസർ സന്ധ്യാ പ്രകാശ് സ്വാഗതവും ലക്ഷ്മി ചന്ദ്രസേനൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.