ഇന്ത്യൻ സ്കൂളുകൾ പുതിയ അധ്യയന വർഷത്തിലേക്ക്
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ മധ്യവേനലവ ധി കഴിഞ്ഞ് പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്നു. അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ അടക്കമുള്ള സ്കൂളുകൾ തുറന്നു പ്രവർത്തിച്ചു തുടങ്ങി. ബാക്കിയുള്ള ഇന്ത്യൻ സ്കൂളുകൾ അടുത്ത ദിവസങ്ങളിൽ പ്രവർത്തിച്ച് തുടങ്ങും.
പുതിയ അധ്യയന വർഷവും ഒാൺലൈനിൽ തന്നെയാണ് ക്ലാസുകൾ ആരംഭിക്കുന്നത്. അതിനാൽ അധ്യയന വർഷം ആരംഭിക്കുന്നത് നാട്ടിലുള്ള കുട്ടികളെ കാര്യമായി ബാധിക്കില്ല. നാട്ടിലും ഒമാനിന് പുറത്തുമുള്ള കുട്ടികൾക്ക് ഒാൺലൈൻ ക്ലാസുകളിൽ ചേരാവുന്നതാണ്.
അതേസമയം ഇന്ത്യൻ സ്കൂളുകളിലെ ഭൂരിഭാഗം അധ്യാപകരും കഴിഞ്ഞ രണ്ടുവർഷമായി നാട്ടിൽ േപാവാൻ കഴിയാത്തവരാണ്. നാട്ടിലുള്ള മാതാപിതാക്കൾ അടക്കമുള്ള ഉറ്റവരെയും അടുത്തവരെയും കാണാൻ കഴിയാത്തവരിൽ വിഷമം അനുഭവിക്കുന്നവരും നിരവധിയാണ്.
2019 വേനലവധിക്കാലത്താണ് ഇന്ത്യൻ സ്കൂളുകളിലെ 80 ശതമാനം അധ്യാപകരും അവസാനമായി നാട്ടിൽ പോയത്. കഴിഞ്ഞ വർഷം കോവിഡ് വർഷമായതിനാൽ വിമാന സർവിസുകൾ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഡിസംബറിൽ േപാവാമെന്ന് ചിലർ കരുതിയിരുന്നെങ്കിലും സ്കൂളുകൾ അവധിയും നൽകിയിരുന്നില്ല. എന്നാൽ ഇൗ വർഷം മധ്യവേനലിൽ സ്കൂൾ അടച്ചപ്പോൾ അത്യാവശ്യമുള്ള ചില അധ്യാപകർ നാട്ടിലേക്കു പോയിരുന്നു. രോഗികളും മാതാപിതാക്കളും അടുത്ത ബന്ധുക്കളും രോഗാവസ്ഥയിലുള്ളതടക്കം അടിയന്തര ആവശ്യങ്ങളുള്ളവരാണ് പോയത്.
ഇന്ത്യയിൽ നിന്നുള്ളവരുടെ യാത്രവിലക്ക് പിൻവലിക്കാൻ സാധ്യതയുണ്ട് എന്ന പ്രതീക്ഷയും ഇവർക്കുണ്ടായിരുന്നു. എന്നാൽ ഇങ്ങനെ പോയ അധ്യാപകരിൽ അധികവും നാട്ടിൽ കുടുങ്ങിയിരിക്കുകയാണ്.
യാത്രവിലക്ക്് എപ്പോൾ അവസാനിക്കും എന്നതും അനിശ്ചിതത്വത്തിലാണ്. അതിനിടെ ചില അധ്യാപകർ ഖത്തർ അടക്കമുള്ള രാജ്യങ്ങൾ വഴി തിരിച്ചെത്താൻ ശ്രമിക്കുന്നുണ്ട്. അധ്യാപകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ഒഴിവാക്കിയത് ഇവർക്ക് ആശ്വാസം പകരുന്നുണ്ട്. നിലവിലെ അവസ്ഥയിൽ നാട്ടിൽ കുടുങ്ങിയ അധ്യാപകർക്ക് നാട്ടിൽ നിന്ന്
ഒാൺലൈനിൽ ക്ലാസുകൾ നടത്താൻ ചില സ്കൂളുകൾ അനുവാദം നൽകിയിട്ടുണ്ട്. ആദ്യം അനുവാദം നൽകിയിരുന്നില്ലെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ച് പിന്നീട് അനുമതി നൽകുകയായിരുന്നു. അധ്യാപകർക്കും ജീവനക്കാർക്കും ജൂണിൽ നാട്ടിൽ പോവാൻ കഴിയാത്ത സാഹചര്യം പരിഗണിച്ച് ചില സ്കൂളുകൾ ഡിസംബറിൽ ഒരു മാസം അവധി അനുവദിക്കുന്നുണ്ട്. ഇൗ അവധിക്കാലത്ത് നാട്ടിൽ േപാവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നിരവധി അധ്യാപകർ. ഇൗ ഡിസംബറിലും അധ്യാപകർക്ക് നാട്ടിൽ പോവാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ജൂൺ അവധിയെത്തുേമ്പാേഴക്കും നാട്ടിൽ പോവാത്ത മൂന്നുവർഷം തികയും.
അതിനിടെ ആറാം ക്ലാസിനു മുകളിലുള്ള കുട്ടികളുടെ വാക്സിനേഷൻ പദ്ധതികൾ ആേരാഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ആരംഭിച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായി രജിസ്ട്രേഷന് ആവശ്യമായ ഗൂഗ്ൾ ഫോമുകളുടെ കോപി സ്കൂളുകൾ രക്ഷിതാക്കൾക്ക് അയച്ചു കൊടുത്തിട്ടുണ്ട്. വാക്സിനേഷൻ പൂർത്തിയാവുന്ന മുറക്ക് സ്കൂളുകളിൽ സാധാരണ ക്ലാസുകൾ ആരംഭിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
എന്നാൽ വാക്സിനേഷൻ എപ്പോൾ ആരംഭിക്കുമെന്നതിനും ഏത് വാക്സിനാണ് നൽകുന്നതെന്നതിനും കൃത്യത വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.