ഇന്ത്യൻ സോഷ്യൽ ക്ലബ് തെരഞ്ഞെടുപ്പ് 28ന്
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ ഔദ്യോഗിക സംഘടനയായ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ മാനേജ്െമന്റ് കമ്മിറ്റി തെഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടക്കും.
ഒമ്പത് മലയാളികളടക്കം 24 പേരാണ് ഇത്തവണ മത്സര രംഗത്തുള്ളത്.അഞ്ച് പേരുടെ പത്രിക തിരഞ്ഞെടുപ്പ് കമീഷന് തള്ളി.രണ്ട് വര്‍ഷത്തില്‍ താഴെ മാത്രം അംഗങ്ങളായുള്ളവരുടെയും മാനേജ്മെന്റ് കമ്മിറ്റി യോഗങ്ങളില്‍ മതിയായ പങ്കാളിത്തം ഇല്ലാത്തവരുടെയും പത്രികയാണ് തള്ളിയിരിക്കുന്നത്.
അജയ് ജാവര്‍, അമിഷ് ദലാല്‍, ബാബു രാജേന്ദ്രന്, സി എം സര്‍ദാര്‍, ഡി ഹേമന്ദ് കുമാര്‍, ഗോവിന്ദ് നേഗി, ഗുപ്ത പ്രസാദ് ദാഷ്, ഹരിദാസ്, മുഹമ്മദ് സഹീറുദ്ദീന്‍ ഖാന്, പി.ബി വിനോദ് നായര്‍, മനോജ് റാണ്ടെ, മറിയം ചെറിയാന്, എസ്. പൊന്മണി, പ്രവീണ്‍ പിന്റോ, രേഷ്മ ഡി കോസ്റ്റ, വി. സന്തോഷ് കുമാര്‍ , സാവിയോ കാര്‍വാലോ, എസ്.ഡി.ടി. പ്രസാദ്, കെ .എം. ഷകീല്‍ , പി.ടി.കെ. ഷമീര്‍, കെ.കെ.ഷാനവാസ് , സിദ്ദീഖ് ഹസ്സന്, സുഹൈല്‍ ഖാന്, വിനോദ് കുമാര്‍ എന്നിവരാണ് തിരഞ്ഞെടുപ്പ് സമിതി പുറത്തുവിട്ട സ്ഥാനാര്‍ഥി പട്ടികയിലുള്ളത്.
ഇത് ആദ്യമായിട്ടാണ് ഇത്രയുംപേർ മത്സര രംഗത്തുവരുന്നത്. ഫെബ്രുവരി 12 ആണ് പത്രിക പിന്‍വലിക്കാനള്ള അവസാന തീയതി. അന്തിമ സ്ഥാനാർഥിപ്പട്ടിക 13ന് പ്രസിദ്ധീകരിക്കും.
323 പേര്‍ക്കാണ് വോട്ടവകാശമുള്ളത് ( ബാച്ചിലര്‍ 163, ഫാമിലി 72, ലൈഫ് അംഗം 88). ഒരു അംഗത്തിന് 12 വോട്ടാണുണ്ടാകുക. 13ാമത് വോട്ട് രേഖപ്പെടുത്തിയാൽ അത് അസാധുവായി കണക്കാക്കും. തെരഞ്ഞെടുക്കപ്പെടുന്ന 12പേരിൽ നിന്നാകും പിന്നീട് ചെയർമാൻ, ജനറൽ സെക്രട്ടറി, ട്രഷറൽ തുടങ്ങിയ സ്ഥാനങ്ങൾ തീരുമാനിക്കുക.
നിലവിലെ കമ്മിറ്റിയുടെ പാനലിന് പുറമെ മറ്റൊരു പാനല്‍ കൂടി മത്സര രംഗത്തുള്ളതുകൊണ്ടുതന്നെ ഇത്തവണ മത്സരം കൂടുതല്‍ ശക്തമാകുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് കമീഷന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണവും മറ്റും നടത്താന്‍ സാധിക്കും.
പലരും ഇതിനകം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന ഫെബ്രുവരി 28ന് വൈകീട്ട് തന്നെ വിജയികളേയും പ്രഖ്യാപിക്കും.
പരാതിയുള്ളവരും റീ കൗണ്ടിങ് ആവശ്യപ്പെടുന്നവരും മൂന്ന് ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും കമ്മീഷന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
ഒമാനിലെ സാമൂഹിക വികസന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സോഷ്യൽ ക്ലബ് ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിലൂന്നിയ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. സൂർ, സലാല, സുഹാർ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.