ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം ഇഫ്താർ സംഗമം
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങളുടെയും നാനാജാതി മതസ്ഥരുടെയും സംഗമ വേദിയായി മാറി. ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് മൾട്ടി പർപ്പസ് ഹാളിൽ നടന്ന പരിപാടിക്ക് മലബാർ വിഭാഗം കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം, കോ കൺവീനർ സിദ്ദിഖ് ഹസ്സൻ എന്നിവർ നേതൃത്വം നൽകി. ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി ഷക്കീൽ കൊമോത്ത്, എൻറർടൈമെൻറ് സെക്രട്ടറി സുഹൈൽ ഖാൻ, ട്രഷറർ ഗോവിന്ദ് നെഗി, കമ്യൂണിറ്റിവെൽഫെയർ സെക്രട്ടറി പി.ടി.കെ. ഷമീർ, ഫെസിലിറ്റീസ് ഇൻ ഹാൻസ്മെൻറ് സെക്രട്ടറി വിൽസൻ ജോർജ്ജ്, മലബാർ വിങ്ങ് ഒബ്സർവർ മറിയം ചെറിയാൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കൺവീനർ അജയ് വാസുദേവൻ, ഇൻഡ്യൻ സ്കൂൾ ഗൂബ്ര പ്രസിഡന്റ് റയീസ് അഹമ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കൺട്രി മാനേജർ നജീബ്, സാമൂഹിക പ്രവർത്തകരായ റഹീം വറ്റല്ലൂർ, ശ്രീകുമാർ, സരസ്വതി മനോജ്, രേഖാ പ്രേം, വിവിധ സാംസ്കാരിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, മലബാർ വിഭാഗം അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഉമർവാഫി മദാൻ സന്ദേശം നൽകി.
അന്നപാനീയങ്ങൾ ഉപേക്ഷിച്ചതുകൊണ്ട്മാത്രം ഒരാൾ നോമ്പ്കാരനാകില്ലെന്നും മോശം വാക്കുകൾ, ചിന്തകൾ പ്രവൃത്തികൾ എന്നിവ ഉപേക്ഷിക്കാതെ ഒരാൾ നോമ്പെടുത്താൽ അത് വെറും പട്ടിണി കിടക്കുന്നതിനു തുല്യം മാത്രമാണെന്നും അങ്ങിനെ ഒരാൾ വെറും പട്ടിണികിടക്കുന്നതിൽ അല്ലാഹുവിനു യാതൊരു താൽപര്യവുമില്ലെന്നും ഉമർ വാഫി പറഞ്ഞു. ഇഫ്താർ വിരുന്നിനു ശേഷം നടന്ന മഗ്രിബ് നമസ്കാരത്തിന് ലത്തീഫ് പറക്കോട്ട് നേതൃത്വം നൽകി. ഇഫ്ത്താർ കമ്മിറ്റി ചെയർമാൻ അബ്ദുൽ കരിം, ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം ഭാരവാഹികളായ ട്രഷറർ അനീഷ് കടവിൽ, ഹൈദ്രോസ് പതുവന, താജുദ്ധീൻ, നിഥീഷ് മാണി, വനിത വിഭാഗം കോഓഡിനേറ്റർ ജസ്ല മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.