ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം രജത ജൂബിലി സമാപനം ഇന്ന്
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ രജത ജൂബിലി സമാപനം ശനിയാഴ്ച വൈകീട്ട് ആറിന് അൽഫലാജ് ഗ്രാൻഡ് ഹാളിൽ നടക്കുമെന്ന് കൺവീനർ പി. ശ്രീകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ മലയാള വിഭാഗത്തിന്റെ പ്രവാസ കൈരളി പുരസ്കാരം ബെന്യാമിന് സമ്മാനിക്കും. ഇന്ത്യൻ എംബസി കൗൺസിലർ ഇർഷാദ് അഹമ്മദ് മുഖ്യാതിഥിയാകും. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ അൽ റഹ്മാ ചാരിറ്റബ്ൾ അസോസിയേഷന് സാമ്പത്തിക സഹായവും കൈമാറും. മലയാള വിഭാഗത്തിന്റെ 25ാം വാർഷിക സുവനീർ പ്രകാശനവും നടക്കും. അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടക്കും. വാർത്തസമ്മേളനത്തിൽ കോ-കൺവീനർ ലേഖ വിനോദ്, ട്രഷറർ അജിത് കുമാർ, സാഹിത്യ വിഭാഗം സെക്രട്ടറി സുനിൽകുമാർ കൃഷ്ണൻ നായർ, മാത്യു മെഴുവേലി, പ്രസാദ് കാരണവർ, ഷഹീർ അഞ്ചൽ, ആതിര ഗിരീഷ്, ടീന ബാബു എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.