ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിങ് സിൽവർ ജൂബിലി നിറവിൽ
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം 25ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. കേരള കൾചറൽ സെൻററിൽനിന്ന് തുടങ്ങി 1996ൽ മലയാള വിഭാഗമായി മാറിയ സംഘടന ഇന്ന് മസ്കത്തിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് മുൻപന്തിയിലാണ്. 25ാം വാർഷികത്തിെൻറ ലോഗോ പ്രകാശനം ക്ലബ് ചെയർമാൻ ഡോ. സതീഷ് നമ്പ്യാർ നിർവഹിച്ചു.
ജനറൽ സെക്രട്ടറിയും മലയാളം വിങ് ഒബ്സെർവറുമായ ബാബു രാജേന്ദ്രൻ, മലയാളവിഭാഗം മുൻ കൺവീനർമാരായ എബ്രഹാം മാത്യു, സി.എം.പി. നമ്പൂതിരി, കെ. കാളിദാസ്, ജി. മധുസൂദനൻ, ടി. ഭാസ്കരൻ, ജി.കെ. കാരണവർ, മുൻ കോകൺവീനറായ താജുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു. കൺവീനർ പി. ശ്രീകുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രഷറർ അജിത് കുമാർ, കോ കൺവീനർ ലേഖ വിനോദ് എന്നിവർ സംസാരിച്ചു.
25ാം വാർഷികത്തോടനുബന്ധിച്ച് 25 ഇന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും, അതിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും കൺവീനർ ശ്രീകുമാർ അറിയിച്ചു. തുടക്കമെന്നോണം ജൂൺ നാലിന് ഐ.എസ്.സി മൾട്ടിപർപ്പസ് ഹാളിൽവെച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തും. കൂടാതെ, അംഗങ്ങൾക്കുള്ള കോവിഡ് വാക്സിൻ പദ്ധതിയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയും തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.