ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിങ് ‘കുട്ടിക്കൂട്ടം'
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം കുട്ടികൾക്കായി നടത്തിയ വിനോദ വിജ്ഞാന പരിപാടി ശ്രദ്ധേയമായി. “കുട്ടിക്കൂട്ടം” എന്ന പേരിൽ പ്രജീഷ് വർക്കിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി, വ്യത്യസ്ത കഥകളിലുള്ള കുട്ടികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പ്രോത്സാഹിപ്പിച്ച് ആശയ രൂപവത്കരണത്തിൽ കുട്ടികളുടെ കഴിവ് വളർത്തിയെടുക്കുന്ന രീതിയിലാണ് നടന്നത്. അഞ്ചു മുതൽ 15 വയസ്സുവരെയുള്ള 60 ഓളം കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ കുട്ടികളുടെ പാട്ടും ഡാൻസുമടക്കം പരിപാടികളും അരങ്ങേറി. ചിൽഡ്രൻസ് വിങ് കോഓഡിനേറ്റർ നിധീഷ് മാണിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സെക്രട്ടറി ഷക്കീൽ അഹമ്മദ്, മലബാർ വിങ് ഒബ്സർവർ മറിയം ചെറിയാൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം, ട്രഷറർ നവാസ് ചെങ്കള, അനീഷ് കടവിൽ, താജുദ്ദീൻ, ജെസ്ല മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.