നെറ്റ്വർക്ക് ഓപറേഷൻ സെന്ററുകളിൽ ഇനി 94 ശതമാനവും സ്വദേശികൾ
text_fieldsമസ്കത്ത്: നെറ്റ്വർക്ക് ഓപറേഷൻ സെന്ററുകളിൽ സ്വദേശിവത്കരണം കൂടുതൽ ശക്തിപ്പെടുത്തി ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ). വിദേശികൾക്ക് ഇനി ഈ മേഖലയിൽ പരമാവധി ആറുശതമാനം മാത്രമായിരിക്കും തൊഴിലവസരങ്ങൾ. ഇത് സംബന്ധിച്ച തീരുമാനം (23-1152/2/18/2024) അധികൃതർ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു. ടെലികമ്യൂണിക്കേഷൻ മേഖല കൈകാര്യം ചെയ്യുന്നതിൽ ദേശീയ കേഡറുകളുടെ പങ്ക് വർധിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
പുതിയ തീരുമാനമനുസരിച്ച് നിലവിൽ നിശ്ചിത സ്വദേശിവത്കരണം പാലിക്കാത്ത ലൈസൻസികൾക്ക് അത് നടപ്പാക്കാനായി എട്ടു മാസത്തെ ഗ്രേസ് പിരീഡ് നൽകു. ഈ കാലയളവിൽ നടപ്പിൽവരുത്തുന്ന ക്രമീകരണങ്ങളെ കുറിച്ചുള്ള പദ്ധതി സമർപ്പിക്കണം. ട്രാ അത് അത് അലോകനം ചെയ്ത് അംഗീകാരം നൽകും. സ്വദേശിവത്കരണം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രതിമാസ പുരോഗതി റിപ്പോർട്ടുകളും സമർപ്പിക്കണം. ഒമാനി പ്രഫഷണലുകൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും
നെറ്റ്വർക്ക് ഓപറേഷൻ സെന്ററുകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള വിപുലമായ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം. പ്രാദേശിക പ്രതിഭകളുടെ സംഭാവന ഉറപ്പാക്കി ടെലികമ്യൂണിക്കേഷൻ മേഖലക്കുള്ളിലെ സ്വദേശിവത്കരണം ശക്തിപ്പെടുത്താനാണ് അധികൃതർ ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.