സ്വദേശിവത്കരണം: സർക്കാർ മേഖലയിലെ പ്രവാസി പ്രഫഷനലുകൾക്ക് തിരിച്ചടിയാകും
text_fieldsമസ്കത്ത്: സർക്കാർ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള തീരുമാനം പ്രവാസി പ്രഫഷനലുകൾക്ക് തിരിച്ചടിയാകും. മലയാളികളടക്കം ഇന്ത്യക്കാരായ നിരവധി പ്രഫഷനലുകളാണ് സ്വദേശികൾക്ക് നിയമനം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച മേഖലകളിൽ ജോലിചെയ്യുന്നത്.
ഇൗവർഷം മൊത്തം 32,000 തൊഴിലവസരങ്ങളാണ് സർക്കാർ, സ്വകാര്യ മേഖലകളിലായി സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ 7602 എണ്ണം സർക്കാർ മേഖലയിലും ബാക്കിയുള്ളവ സ്വകാര്യ മേഖലയിലുമാണ്. സർക്കാർ മേഖലയിലെ തൊഴിലവസരങ്ങളിൽ 2469 എണ്ണം വിദ്യാഭ്യാസ മേഖലയിലും 830 എണ്ണം ആരോഗ്യമേഖലയിലും 115 എണ്ണം ഉന്നത വിദ്യാഭ്യാസ മേഖലയിലും 151 എണ്ണം കാർഷിക-ഫിഷറീസ്-വാട്ടർ റിസോഴ്സസ് മേഖലയിലും 65 എണ്ണം നഗരസഭ വകുപ്പിലും 292 എണ്ണം ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് കോളജുകളിലും 1280 എണ്ണം മറ്റു സർക്കാർ വകുപ്പുകളിലും 1500 എണ്ണം ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തിലും 900 എണ്ണം പബ്ലിക് സർവിസസ് െറഗുലേഷൻ അതോറിറ്റിയിലുമാണ് സൃഷ്ടിക്കുക. ഇൗ വിഭാഗങ്ങളിൽ നിലവിൽ ജോലിചെയ്യുന്നവരെ മാറ്റിയാണ് പുതിയ നിയമനങ്ങൾ നടത്തുക.
വിദ്യാഭ്യാസ മേഖല, ആരോഗ്യമേഖല, ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് കോളജുകൾ ഇൗ മേഖലകളിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാർ ജോലിചെയ്യുന്നുണ്ട്.
താഴ്ന്ന തസ്തികകളിലെല്ലാം നേരത്തേ സ്വദേശിവത്കരിച്ചതിനാൽ ഉയർന്ന തസ്തികകളിലുള്ള പ്രഫഷനലുകൾ മാത്രമാണ് ഇൗ വിഭാഗങ്ങളിലെല്ലാം ശേഷിക്കുന്നത്. ലേബർ പെർമിറ്റ് ഫീസ് വർധിപ്പിക്കാനുള്ള മന്ത്രാലയത്തിെൻറ നിർദേശവും കഴിഞ്ഞദിവസത്തെ വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. നിർദേശം സർക്കാർ അംഗീകരിക്കുന്ന പക്ഷം വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവു കുത്തനെ ഉയരും. എട്ടു വിഭാഗങ്ങളിൽ വർധനവിനാണ് നിർദേശം.
ഇതിൽ സീനിയർ തല, മീഡിയം ലെവൽ, ടെക്നിക്കൽ ആൻഡ് സ്പെഷലൈസ്ഡ് തസ്തികകളിലാണ് കൂടുതൽ വർധന വരുക. യഥാക്രമം 2001 റിയാൽ, 1001 റിയാൽ, 601 റിയാൽ എന്നിങ്ങനെയാണ് ഇൗ വിഭാഗങ്ങളിൽ ഫീസ് വർധിക്കുക. ഏതൊക്കെ തസ്തികകൾ ഇതിൽ ഉൾപ്പെടുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെങ്കിലും പ്രവാസികൾ കൂടുതലായി ജോലിചെയ്യുന്ന തസ്തികകൾ ഇതിൽ ഉൾപ്പെടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
കഴിഞ്ഞ ദിവസം നടന്ന വാർത്ത സമ്മേളനത്തിലെ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് നാസർ ബിൻ ആമിർ അൽ ഹുസ്നിയുടെ വാക്കുകൾ ഇതിെൻറ സൂചനയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിക്ഷേപകർക്ക് വിദേശി തൊഴിലാളിയേക്കാൾ സ്വദേശിയെ തെരഞ്ഞെടുക്കാൻ കൂടുതലായി പ്രേരിപ്പിക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകി വരുകയാണെന്നാണ് അണ്ടർ സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.