കണ്ണടവ്യാപാര സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം: ചെറുകിടക്കാരെ ബാധിക്കും
text_fieldsമസ്കത്ത്: കണ്ണടവ്യാപാര സ്ഥാപനങ്ങളിൽ അധികൃതർ അടുത്തിടെ ഏർപ്പെടുത്തിയ സമ്പൂർണ സ്വദേശിവത്കരണം ചെറുകിട ഒപ്റ്റിക്കൽ കടകളെ പ്രതികൂലമായി ബാധിക്കും. നിലവിലുള്ള വിദേശികൾക്ക് വിസ കാലാവധി കഴിയുന്നതുവരെ േജാലിയിൽ തുടരാൻ കഴിയുമെങ്കിലും പിന്നീട് വിസ പുതുക്കില്ല. ഇതോടെ നിരവധി വിദേശികൾക്ക് േജാലി നഷ്ടപ്പെടും. ഒമാനിലെ ഒപ്റ്റിക്കൽ സ്ഥാപനങ്ങൾ ഭൂരിഭാഗവും നടത്തുന്നതും ജോലിചെയ്യുന്നതും ഇന്ത്യക്കാരാണ്. മന്ത്രാലയത്തിെൻറ കണക്കനുസരിച്ച് ഒമാനിൽ 932പേരാണ് ഇൗ മേഖലയിൽ സേവനം അനുഷ്ഠിക്കുന്നത്. ഇതിൽ 74പേർ മാത്രമാണ് സ്വദേശികൾ.
മേഖലയിൽ നിരവധി സ്വദേശികൾ കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങിയതിനാലാണ് സർക്കാർ പൂർണ സ്വദേശിവത്കരണം നടപ്പാക്കിയത്. ഇത്തരം സ്ഥാപനങ്ങളിൽ കണ്ണ് പരിശോധകർ, കണ്ണട മെക്കാനിക് എന്നീ രണ്ട് വിഭാഗങ്ങളിലാണ് ജോലി ചെയ്യുന്നത്. ഒമാനിൽ നിരവധി കണ്ണ് പരിശോധകരുള്ളതിനാൽ ഇത്തരക്കാർക്ക് അവസരം നൽകണമെന്നും മെക്കാനിക്കിന് പ്രത്യേക യോഗ്യതകൾ ആവശ്യമില്ലാത്തതിനാൽ സ്വദേശികൾക്ക് ഇൗ രംഗത്ത് പരിശീലനം നൽകണമെന്നുമാണ് അധികൃതർ സ്ഥാപന ഉടമകൾക്ക് നൽകുന്ന നിർദേശം. ഒമാനിൽ ഇത്തരം കടകളിൽ ജോലി ചെയ്യുന്നവർ സ്ഥാപനവുമായി ബന്ധപ്പട്ട എല്ലാ ജോലിയും ചെയ്യുന്നവരാണ്. അവധി ദിവസങ്ങളിലും സമയപരിധി നോക്കാതെയും ജോലി ചെയ്യുന്നതിനാലാണ് നഷ്ടമില്ലാതെ മുേമ്പാട്ടുപോകുന്നതെന്ന് സ്ഥാപന ഉടമകൾ പറയുന്നു.
പരിശോധനക്ക് വിദഗ്ധരായ സ്വദേശികൾ ഒമാനിലുണ്ടെങ്കിലും മെക്കാനിക്കുകളെ കണ്ടെത്തുക എളുപ്പമല്ലെന്നാണ് സ്ഥാപന ഉടമകൾ പറയുന്നത്. കണ്ണട ഫിറ്റ് ചെയ്യുന്നതും ലെൻസുകൾ പിടിപ്പിക്കുന്നതും സങ്കീർണതയുള്ള ജോലിയാണ്. അതിനാൽ പരിചയമില്ലാത്തവരെ ഇൗ ജോലി ഏൽപിക്കുകയെന്നത് പ്രയാസകരമാണെന്ന് കടയുടമകൾ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.