സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം ചർച്ച ചെയ്തു
text_fieldsതൊഴിൽ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ അധ്യക്ഷതയിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നടന്ന യോഗം
മസ്കത്ത്: സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണത്തെ കുറിച്ച് തൊഴിൽ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടന്ന യോഗം ചർച്ച ചെയ്തു. തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് നാസർ ബിൻ ആമിർ അൽ ഹുസ്നിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചേംബർ ഒാഫ് കോമേഴ്സ് ഡയറക്ടർ ബോർഡ് ചെയർമാൻ റെദ ബിൻ ജുമാ അൽ സാലിഹും ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ പ്രൈവറ്റ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻ വിഭാഗം ഡയറക്ടർ ജനറൽ ഡോ. മാസിൻ ബിൻ ജവാദ് അൽ ഖാബൂരിയും പെങ്കടുത്തു.
ഹെൽത്ത് സെൻററുകൾ ജോലികൾ സബ് കോൺട്രാക്ട് നൽകുന്ന രീതി ഒഴിവാക്കണമെന്ന് യോഗം നിർദേശിച്ചു.ഇത് സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ജോലികളിൽനിന്ന് വിദേശികളെ ഒഴിവാക്കി പകരം സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിക്കണമെന്ന് തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി പറഞ്ഞു.
തൊഴിലവസരങ്ങളിൽ സ്വദേശികൾക്ക് മുൻഗണന നൽകണം. ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ മാത്രമാണ് വിദേശികളെ ജോലിക്കെടുക്കാൻ പാടുള്ളൂ. സ്വദേശികളെ നിയമിക്കുന്നതിന് ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് പരിശീലനം നൽകുന്നതിന് തൊഴിൽ മന്ത്രാലയം തയാറാണ്. വിവിധ മേഖലകളിലെ സ്വദേശിവത്കരണത്തിന് പദ്ധതികൾ ആവിഷ്കരിച്ചുവരുകയാണെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും യോഗത്തിൽ പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.