ഇൻഷുറൻസ് രംഗത്തെ സ്വദേശിവത്കരണം 79 ശതമാനത്തിലെത്തി
text_fieldsമസ്കത്ത്: ഇൻഷുറൻസ് മേഖലയിലെ സ്വദേശിവത്കരണ നടപടികൾ പുരോഗമിക്കുന്നു.2020 അവസാനത്തെ കണക്കുപ്രകാരം 79 ശതമാനമാണ് ഇൻഷുറൻസ് രംഗത്തെ സ്വദേശിവത്കരണമെന്ന് ഒമാൻ ടെലിവിഷെൻറ റിപ്പോർട്ട് പറയുന്നു. സീനിയർതല തസ്തികകളിൽ 52 ശതമാനമാണ് സ്വദേശിവത്കരണം. മിഡ്ലെവൽ മാനേജ്മെൻറ്, ടെക്നിക്കൽ തസ്തികകളിൽ സ്വദേശിവത്കരണം 72 ശതമാനത്തിലെത്തി. ഓപറേഷനൽ തസ്തികകളിലാകട്ടെ 86 ശതമാനം സ്വദേശികളെ നിയമിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
2018ലാണ് കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയും തൊഴിൽമന്ത്രാലയവും ചേർന്ന് ഇൻഷുറൻസ് മേഖലയിലെ സ്വദേശിവത്കരണത്തിന് 'തംകീൻ' എന്ന പദ്ധതിക്ക് തുടക്കമിട്ടത്. വലിയ അളവിൽ മലയാളികൾ ജോലിചെയ്തിരുന്ന മേഖലയാണ് ഇൻഷുറൻസ് രംഗം. സ്വദേശിവത്കരണ ഫലമായി നിരവധി മലയാളികളാണ് നാടുകളിലേക്ക് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.