ആരോഗ്യമേഖലയിൽ സ്വദേശിവത്കരണം ഉൗർജിതം
text_fieldsമസ്കത്ത്: ആരോഗ്യമേഖലയിൽ സ്വദേശിവത്കരണം ഉൗർജിതമാക്കി അധികൃതർ. നഴ്സിങ്, പാരാമെഡിക്കൽ രംഗത്തുള്ള വിദേശികളെ ഒഴിവാക്കുന്നതിെൻറ ഭാഗമായി ബിരുദ, ബിരുദാനന്തര ബിരുദധാരികളായ ഒമാനികൾക്ക് പരിശീലനം നൽകുന്ന പദ്ധതിയിൽ തൊഴിൽ-ആരോഗ്യ മന്ത്രാലയങ്ങൾ കഴിഞ്ഞദിവസം ഒപ്പുവെച്ചു. പരിശീലന പദ്ധതിയിലൂടെ സ്വദേശികളായ 900 പേർക്ക് ഇൗവർഷം തൊഴിൽ നൽകാനാണ് ലക്ഷ്യംവെക്കുന്നത്. നിലവിൽ 610 ആളുകൾക്കൾക്ക് ജോലി നൽകിയിട്ടുണ്ട്. 134േപരുടെ നിയമനനടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. തൊഴിൽ സംബന്ധമായ പരിശീലനത്തിന് ശേഷം 150പേരെ കൂടി പിന്നീട് ആരോഗ്യമേലയിൽ വിന്യസിക്കും. തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി സയ്യിദ് സാലിം മുസല്ലം അൽ ബുസൈദി, െഹൽത്ത് മിനിസ്റ്റർ അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ മുഹമ്മദ് അൽ അജ്മി എന്നിവരാണ് ഒപ്പുവെച്ചത്. ഒരുവർഷം നീണ്ടു നിൽക്കുന്ന പരിശീലന കാലയളവിൽ വിദ്യാർഥികൾക്ക് തൊഴിൽ മന്ത്രാലയം പ്രതിമാസം ഗ്രാൻറ് നൽകും. പദ്ധതികളുടെ നടത്തിപ്പിെൻറ മേൽനോട്ടം സാേങ്കതികപരമായി ആരോഗ്യമന്ത്രാലയത്തിനായിരിക്കും. നിശ്ചിത കാലയളവിൽ തന്നെ പരിശീലന നടപടികൾ പൂർത്തിയാക്കാനാണ് ആരോഗ്യമന്ത്രാലയം ലക്ഷ്യംവെക്കുന്നത്.
ആരോഗ്യേമഖലയിൽ സ്വദേശിവത്കരണം നടപ്പാക്കുന്നതിെൻറ ഭാഗമായി ഇൗ വർഷാദ്യം മുതൽ കഴിഞ്ഞ മാസം 30വരെ 117 ഡോക്ടർമാരെ അടക്കം ആയിരത്തിലധികം പേരെ ആരോഗ്യമന്ത്രാലയത്തിൽ നിയമിച്ചിരുന്നു. ആരോഗ്യ മേഖലയിൽ വിവിധ മേഖലകളിൽ സ്വദേശിവത്കരണം മലയാളികൾ അടക്കമുള്ള വിദേശികളെ പ്രതികൂലമായി ബാധിക്കും. അടുത്തിടെ നഴ്സിങ് മേഖലയിൽ സ്വദേശിവത്കരണം നടത്തിയതു കാരണം നിരവധി വിദേശികൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഫാർമസിസ്റ്റ് ജോലിയിലടക്കം വിവിധ മേഖലകളിൽ സ്വദേശിവത്കരണം പുരോഗമിക്കുന്നുണ്ട്. ഇതിനാൽ നിരവധി മലയാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നുണ്ട്്. നഴ്സിങ് മേഖലയിൽ ജോലി നഷ്ടെപ്പടൽ ഭീതി വർധിച്ചതോടെ നിരവധി േപർ യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും ചേക്കേറാനുള്ള ആലോചനയിലാണ്.
വർഷംതോറും സ്വദേശികളായ നിരവധി ഡോക്ടർമാരും നഴ്സുമാരും ഫാർമസിസ്റ്റുകളുമാണ് കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങുന്നുത്. ഇതിൽ ഒമാനിൽ പരിശീലനം നേടിയവരും വിദേശത്ത് പോയി പഠിച്ചവരും നിരവധിയാണ്. മിടുക്കരായ കുട്ടികൾക്ക് വിദേശത്തുപോയി പഠിക്കാൻ സ്കോളർഷിപ്പും സർക്കാർ നൽകുന്നുണ്ട്. വരുംവർഷങ്ങളിൽ ഇവർ പഠനവും പരിശീലനവും കഴിഞ്ഞ് പുറത്തുവരുന്നതോടെ ഇവരെ സർക്കാർ, സ്വകാര്യ മേഖലകളിൽ നിയമിക്കേണ്ടി വരും. അതോടെ ഭാവിയിൽ കൂടുതൽ വിദേശികൾക്ക് ജോലി നഷ്ടപ്പെടും. അതോടെ പൂർണ സ്വദേശിവത്കരണം നടപ്പാക്കുന്ന വിഭാഗങ്ങളുടെ എണ്ണം വർധിക്കും.
ഇതൊക്കെ മുന്നിൽ കണ്ടാണ് ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്ന നിരവധി േപർ മറ്റു രാജ്യങ്ങളിൽ ചേക്കേറാൻ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.