സ്വദേശിവത്കരണം: തൊഴിൽ മന്ത്രാലയം ചർച്ചകൾ നടത്തി
text_fieldsമസ്കത്ത്: സുഹാർ വ്യവസായ മേഖലയിലെയും സുഹാർ ഇൻഡസ്ട്രിയൽ തുറമുഖത്തിലെയും വിവിധ സ്ഥാപനങ്ങൾ തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് നാസർ ബിൻ ആമിർ ബിൻ അൽ ഹുസ്നി സന്ദർശിച്ചു. സ്ഥാപനങ്ങളുടെ ചുമതലയിലുള്ളവരുമായി സ്വദേശിവത്കരണം, പുതിയ തൊഴിൽ സൃഷ്ടിക്കൽ, വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കൽ എന്നീ വിഷയങ്ങളിൽ ചർച്ച നടത്തിയതായി തൊഴിൽ മന്ത്രാലയം ഒാൺലൈനിൽ പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു.
ഒ.ക്യു ഗ്രൂപ്, സുഹാർ ഇൻഡസ്ട്രിയൽ പോർട്ട്, വാലെ ഒമാൻ കമ്പനി, ജിൻഡാൽ ഷദീദ് ആൻഡ് സ്റ്റീൽ കമ്പനി, മജാൻ ഇലക്ട്രിസിറ്റി കമ്പനി എന്നിവയാണ് സന്ദർശിച്ചത്. തൊഴിലവസരങ്ങൾ വർധിപ്പിക്കൽ, തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മന്ത്രാലയവും സ്വകാര്യ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായിട്ടായിരുന്നു സന്ദർശനം. വിവിധ തലങ്ങളിലുളള പ്രഫഷനലുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സന്ദർശനത്തിൽ ധാരണയായതായും തൊഴിൽ മന്ത്രാലയത്തിെൻറ പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.