ഒമാനിലെ ജനസംഖ്യയിൽ 62 ശതമാനവും സ്വദേശികൾ
text_fieldsമസ്കത്ത്: ഒമാെൻറ മൊത്തം ജനസംഖ്യയിൽ 62.1 ശതമാനവും സ്വദേശികൾ. വിദേശി ജനസംഖ്യ 37.9 ശതമാനമായി കുറഞ്ഞു. ഒമാെൻറ മൊത്തം ജനസംഖ്യ 44,59,000 ആണെന്നും ദേശീയ സ്ഥിതി വിവര കേന്ദ്രം കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഇതിൽ 27.70 ലക്ഷവും സ്വദേശികളാണ്. വിദേശി ജനസംഖ്യയാകട്ടെ 16.88 ലക്ഷമായി കുറയുകയും ചെയ്തു. മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ സ്വദേശികളും വിദേശികളും താമസിക്കുന്നത്. കഴിഞ്ഞ മേയ് അവസാനത്തിലെ കണക്കനുസരിച്ച് 13,09,197 സ്വദേശികളാണ് മസ്കത്ത് ഗവർണറേറ്റിലുള്ളത്. 5.82 ലക്ഷമാണ് മസ്കത്ത് ഗവർണറേറ്റിലെ വിദേശികളുടെ എണ്ണം. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ വർധനവുണ്ട്. 2.55 ലക്ഷം സ്വദേശികളാണ് സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പേർ നിർമാണ മേഖലയിലാണ് ജോലി എടുക്കുന്നത്. 53,731 സ്വദേശികളാണ് ഇൗ രംഗത്ത് തൊഴിലെടുക്കുന്നത്.
32,296 സ്വദേശികൾ ഉൽപാദന മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. 6,000 സ്വദേശികൾ ആരോഗ്യ മേഖലയിലും 7,250 സ്വദേശികൾ വിദ്യാഭ്യാസ മേഖലയിലും േജാലി ചെയ്യുന്നു. സർക്കാർ, പൊതുമേഖലാ രംഗങ്ങളിൽ വിദേശികൾ 23.7 ശതമാനം കുറഞ്ഞു. കഴിഞ്ഞ മേയ് അവസാനത്തിലെ കണക്കനുസരിച്ച് 40,273 വിദേശികളാണ് സർക്കാർ മേഖലയിലുള്ളത്. സ്വകാര്യ മേഖലയിലെ വിദേശജികളുടെ എണ്ണം 11.5 ശതമാനം കുറഞ്ഞ് 11.39 ലക്ഷത്തിലെത്തി. മുൻ വർഷം ഇതേകാലയളവിലെ വിദേശി ജനസംഖ്യ 11.48 ലക്ഷമായിരുന്നു. വിദേശികളുടെ കുടുംബ ജനസംഖ്യയാകട്ടെ 2.52 ലക്ഷത്തിൽ നിന്ന് 2.49 ലക്ഷമായി കുറയുകയും ചെയ്തിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.