ഇൻഡിഗോ മസ്കത്ത്–കൊച്ചി സർവിസ് ആശ്വാസമാകും
text_fieldsമസ്കത്ത്: ബജറ്റ് വിമാന കമ്പനിയായ ഇൻഡിഗോ മസ്കത്തിൽനിന്ന് കൊച്ചിയിലേക്ക് സ ർവിസ് പുനരാരംഭിക്കുന്നത് പ്രവാസികൾക്ക്, പ്രത്യേകിച്ച് മധ്യ കേരളത്തിൽനിന്നുള് ളവർക്ക് ആശ്വാസമാകും. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നുമുതൽ നിർത്തിവെച്ച സർവിസുകൾ ഫെബ്രുവരി 16 മുതലാണ് പുനരാരംഭിക്കുന്നത്. പ്രതിദിന സർവിസിെൻറ ടിക്കറ്റ് ബുക്കിങ് കഴിഞ്ഞദിവസം മുതൽ വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്.ഫെബ്രുവരി 16 മുതൽ മാർച്ച് 28 വരെ വിൻറർ ഷെഡ്യൂളിലും മാർച്ച് 29 മുതൽ സമ്മർ ഷെഡ്യൂളിലുമാണ് സർവിസ് ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടു ഷെഡ്യൂളിലും സർവിസിെൻറ സമയത്തിലും വ്യത്യാസമുണ്ട്. വിൻറർ ഷെഡ്യൂളിൽ കൊച്ചിയിൽനിന്ന് രാത്രി 11ന് പുറപ്പെട്ട് പുലർച്ചെ 1.25ന് മസ്കത്തിലെത്തും. തിരിച്ച് 2.25ന് പുറപ്പെട്ട് പുലർച്ചെ 7.30ന് കൊച്ചിയിലെത്തും. സമ്മർ ഷെഡ്യൂളിൽ രാത്രി 8.55നാണ് കൊച്ചിയിൽനിന്ന് വിമാനം പുറപ്പെടുക. രാത്രി 10.55ന് മസ്കത്തിൽ ലാൻഡ് ചെയ്യുന്ന വിമാനം തിരിച്ച് 11.55ന് പുറപ്പെട്ട് പുലർച്ചെ 5.05ന് കൊച്ചിയിലിറങ്ങും. മാർച്ച് 15 വരെ ഒരു വശത്തേക്ക് 43.2 റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ തുടങ്ങുന്നത്. 16ന് ഇത് 56.7 റിയാലായി ഉയരും.
നേരത്തേ കോഴിക്കോട്ടുനിന്നും കൊച്ചിയിൽനിന്നും ഇൻഡിഗോ സർവിസ് നടത്തിയിരുന്നു. എന്നാൽ, കോഴിക്കോട്ടുനിന്നുള്ള സർവിസ് 2018 നവംബർ മുതലും കൊച്ചിയിൽനിന്നുള്ളത് 2019 ഏപ്രിൽ മുതലും നിർത്തലാക്കിയത് പ്രവാസികൾക്ക് നൽകിയത് ഇരുട്ടടിയാണ്. ജെറ്റ് എയർവേസിന് പിന്നാലെ ഇൻഡിഗോയും കൊച്ചിയിലേക്കുള്ള സർവിസ് നിർത്തലാക്കിയതോടെ എതിരാളികൾ ഇല്ലാതായ എയർഇന്ത്യ എക്സ്പ്രസ് സീസണിലടക്കം ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചിരുന്നു. ബജറ്റ് വിമാനങ്ങളിൽ കുറഞ്ഞ നിരക്ക് മതിയെന്നതിനാൽ ചെറിയ ആവശ്യങ്ങൾക്കും ചെറിയ അവധിക്കുമൊക്കെ നാട്ടിൽ പോകുന്നത് സാധാരണക്കാരായ പ്രവാസികളുടെ ശീലമായിരുന്നു. എന്നാൽ, നിരക്കുകൾ ഉയർന്നതോടെ പ്രവാസികൾ ഇൗ ശീലത്തിൽ മാറ്റം വരുത്തുന്ന കാഴ്ചയാണ് പിന്നിട്ട മാസങ്ങളിൽ കണ്ടിരുന്നത്. ബജറ്റ് വിമാന കമ്പനിയായ ഗോ എയർ മസ്കത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവിസ് ആരംഭിച്ചത് ചെറിയ ആശ്വാസമായിരുന്നു. കണ്ണൂരിലേക്കുള്ള സർവിസിന് കുറഞ്ഞ നിരക്ക് ആയിരുന്നതിനാൽ മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമുള്ള നിരവധി യാത്രക്കാർ കണ്ണൂരിനെ ആശ്രയിച്ചിരുന്നു. ഇൻഡിഗോ സർവിസ് പുനരാരംഭിക്കുന്നതോടെ കണ്ണൂരിലേക്കുള്ള ഇത്തരം യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും കരുതപ്പെടുന്നു. എന്തായാലും സ്കൂൾ അവധി ആഘോഷിക്കാൻ ഒമാനിലേക്ക് എത്തുന്നവർക്ക് അടക്കം സന്തോഷം നൽകുന്ന വാർത്തയാണ് ഇൻഡിഗോ സർവിസ് പുനരാരംഭം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.