ഇന്ദിര ഗാന്ധി രക്തസാക്ഷി അനുസ്മരണം
text_fieldsമസ്കത്ത്: ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധി രക്തസാക്ഷി അനുസ്മരണം നടത്തി. ഭാരതത്തിന്റെ അഖണ്ഡതയും മതേതര മൂല്യങ്ങളും ബഹുസ്വരതയും കാത്തുസൂക്ഷിക്കാൻ എക്കാലവും പ്രതിജ്ഞാബദ്ധയായിരുന്നു ഇന്ദിര പ്രിയദർശിനി എന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് സജി ഔസേഫ് പറഞ്ഞു.
ഇന്ത്യയെക്കുറിച്ച് നെഹ്റു കണ്ട സ്വപ്നം പൂവണിയിക്കാൻ അഹോരാത്രം പരിശ്രമിച്ച് സ്വന്തം ജീവൻ പോലും ബലികൊടുത്തു കടന്നുപോയ കരുത്തിന്റെ പ്രതീകമായിരുന്നു ഇന്ദിര ഗാന്ധിയെന്ന് അധ്യക്ഷ പ്രസംഗത്തിൽ മത്ര റീജനൽ കമ്മിറ്റി പ്രസിഡന്റ് മമ്മൂട്ടി ഇടക്കുന്നം അനുസ്മരിച്ചു.
ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി ബിന്ദു പാലക്കൽ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അബ്ദുൽ കരീം, മറിയാമ്മ തോമസ്, ജോസഫ് വലിയവീട്ടിൽ, ജോർജ് വർഗീസ്സ്, ശംഭു കുമാർ, സന്തോഷ് കൊട്ടാരക്കര, സിറാജ് നാറൂൺ, നൗഷാദ് കിഴുന്ന, പ്രഭുരാജ്, ഷാനവാസ് പട്ടാമ്പി, ആർ.ജയകുമാർ, എബി കൊട്ടാരക്കര തുടങ്ങിയവർ ഇന്ദിരാജിയെ അനുസ്മരിച്ചു.
ജനറൽ സെക്രട്ടറി സജി ഇടുക്കി സ്വാഗതവും തോമസ് മാത്യു നന്ദിയും പറഞ്ഞു. നൗഷാദ് കാക്കടവ്, വിമൽ പരവൂർ, അനിൽ ഫിലിപ്പ്, രാജീവ് കണ്ണൂർ, ജോജി വാകത്താനം, മനോജ് കണ്ണൂർ, വിജു മാത്യു, ജിനു തോമസ്, ടിജു മാത്യു തുടങ്ങിയവർ പങ്കെടുത്തു.
സലാല: ഒ.ഐ.സി.സി സലാല റീജനല്‍ കമ്മിറ്റി ഇന്ദിര ഗാന്ധിയുടെ 38ാമത് രക്തസാക്ഷിദിനം ആചരിച്ചു. രാജ്യത്തിന്റെ പരമാധികാരം ജനാധിപത്യവും മതേതരത്വവും സുരക്ഷിതത്വവും കാത്തുസൂക്ഷിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുത്തു. മുതിര്‍ന്ന ഒ.ഐ.സി.സി നേതാവ് ജോസഫ് പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. ബാബു കുറ്റ്യാടി ഇന്ദിര ഗാന്ധിയെ അനുസ്മരിച്ച് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ദീപക് മോഹന്‍ദാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ രാജു കുന്നുമ്മക്കര, സുജീഷ് പൊന്നാനി, സുരേഷ്കുമാര്‍ കെ., ആതിര സുജി, നാസര്‍ ഹരിപ്പാട്, അജിത് മജീന്ദ്രന്, മനോജ്, മുഹമ്മദലി, ജസ്റ്റിന്, ചാള്‍സ്, സ്വാമി, ഷര്‍വാണി, ഷിജു, ടിജോ തോമസ്, ബിസ്ന സുജില്‍, ശിതിന്‍ സുജില്‍, സാജന് കേശവന്, പി. അന്‍വര്‍, ടി.ആർ. രഘുനാഥ്, ഷിനുകുമാര്‍ കൊല്ലം, മധു കേളോത്, സുജില്‍ കക്കാട്, ബിനു ബി. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രവീണ്‍ മേമുണ്ട നന്ദി പറഞ്ഞു.
മസ്കത്ത്: മരണം മുന്നില്‍കണ്ടിട്ടും ഭരണാധികാരി എന്ന നിലയില്‍ താനെടുത്ത തീരുമാനങ്ങളില്‍ ഉറച്ചുനിന്ന നേതാവായിരുന്നു ഇന്ദിര ഗാന്ധിയെന്ന് ഒ.ഐ.സി.സി മുന്‍ പ്രസിഡന്റ് സിദ്ദീഖ് ഹസ്സന്. ഇന്ദിര ഗാന്ധിയുടെ 38ാമത് രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനെടുത്ത തീരുമാനങ്ങളില്‍ സ്വന്തം ജീവന്‍തന്നെ ബലിയര്‍പ്പിക്കേണ്ടി വന്നേക്കാം എന്ന് ഇന്ദിര ഗാന്ധിക്ക് ബോധ്യമുണ്ടായിരുന്നു. സ്വന്തം അംഗരക്ഷകരില്‍നിന്ന് ചിലരെ പിന്‍വലിക്കണം എന്നുള്ള ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതിന് രാജ്യവും പാര്‍ട്ടിയും നല്‍കേണ്ടിവന്ന വില വളരെ വലുതായിരുന്നു എങ്കിലും മതേതര-ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് എന്നും ഇന്ദിര ഗാന്ധി നിലകൊണ്ടതെന്നും യോഗം വിലയിരുത്തി.
ഇന്ദിര ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയോടെ ആരംഭിച്ച പരിപാടിക്കുശേഷം സര്‍വമത പ്രാർഥനയും നടന്നു. അനീഷ് കടവില്‍, ഹൈദ്രോസ് പതുവന, കുരിയാക്കോസ് മാളിയേക്കല്‍, ധര്മന് പട്ടാമ്പി, നസീര്‍ തിരുവത്ര,
പ്രിട്ടോ സാമുവല്‍ എന്നിവര്‍ സംസാരിച്ചു. ഹംസ അത്തോളി, സതീഷ് പട്ടുവം, സജി അടൂര്‍, മോഹന്‍കുമാര്‍, ഷരീഫ് ചാത്തന്നൂര്‍, നിധീഷ് മാണി, ജിജോ കടന്തോട്ട്, മനാഫ് തിരുന്നാവായ എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.