ഇന്ദിര ഗാന്ധി നിശ്ചയദാർഢ്യത്തിന്റെ ആൾരൂപം -ഇൻകാസ്
text_fieldsമസ്കത്ത്: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 40ാമത് രക്ത സാക്ഷിത്വ ദിനം ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
ഇൻകാസിന്റെ ചുമതലയുള്ള കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഇന്ദിര ഗാന്ധിയെ അനുസ്മരിച്ച് അയച്ച സന്ദേശം യോഗത്തിൽ വായിച്ചു.
മനക്കരുത്തുകൊണ്ട് പ്രതിസന്ധികളെ അതിജീവിച്ച ഇന്ദിര രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി എല്ലാകാലവും നിലകൊള്ളുകയും സ്വന്തം ജീവൻ തന്നെ അതിനായി ബലികഴിക്കുകയും ചെയ്ത ധീര വനിതയായിരുന്നുവെന്ന് വി.ടി. ബൽറാം പറഞ്ഞു.
ഇന്ദിര ഗാന്ധിയുടെ ദർശനങ്ങൾക്കും കാഴ്ച്പ്പാടുകൾക്കും കാലത്തിനതീതമായ പ്രസക്തിയുണ്ടെന്നും ഇന്ത്യയെ ലോകഭൂപടത്തിൽ അവഗണിക്കാനാവാത്ത ശക്തിയായി രേഖപ്പെടുത്തുന്നതിൽ അവരുടെ പങ്ക് അവിസ്മരണീയമാണെന്നും യോഗത്തിൽ പങ്കെടുത്ത ഇൻകാസ് നേതാക്കൾ സ്മരിച്ചു.
റെജി കെ. തോമസ്, മണികണ്ഠൻ കോതോട്ട്, സജി ചങ്ങനാശ്ശേരി, ഷൈനു മനക്കര, കൊച്ചുമോൻ ജാഫർ, തോമസ് മാത്യു, കിഫിൽ ഇക്ബാൽ, മുഹമ്മദ് അലി, അജ്മൽ മാമ്പ്ര, ഡോ. സുഹൈൽ കെ. ജാഫർ, ജിബി ജോൺ, രമേശ് കെ തുടങ്ങിയ നേതാക്കളും നിരവധി പ്രവർത്തകരും അനുസ്മരണയോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.