Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ൽ...

ഒ​മാ​നി​ൽ പ​ണ​പ്പെ​രു​പ്പം ഒന്നര ശ​ത​മാ​നം വ​ർ​ധി​ച്ചു

text_fields
bookmark_border
Inflation
cancel

മ​സ്ക​ത്ത്: ക​ഴി​ഞ്ഞ മാ​സം അ​വ​സാ​ന​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് ഒ​മാ​നി​ൽ പ​ണ​പ്പെ​രു​പ്പം 1.5 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി ദേ​ശീ​യ സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫർ​മേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ കീ​ഴി​ലു​ള്ള ക​ൺ​സ്യൂ​മ​ർ പ്രൈ​സ് ഇ​ൻഡക്സ് പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ, ല​ഹ​രി​യി​ല്ലാ​ത്ത ശീ​ത​ള പാ​നീ​യ​ങ്ങ​ളു​ടെ വി​ല 4.5 ശ​തമാ​ന​മാ​ണ് വ​ർ​ധി​ച്ച​ത്. പ​ല​വ​ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഉ​ൽപ​ന്ന​ങ്ങ​ളു​ടെ വി​ല 3.1 ശ​ത​മാ​ന​വും ആ​രോ​ഗ്യം 2.4 ശ​തമാന​വും ഗൃ​ഹം, വെ​ള്ളം, വൈ​ദ്യു​തി, ഗ്യാ​സ് മ​റ്റ് ഇ​ന്ധ​ന​ങ്ങ​ൾ 1.7 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് വ​ർ​ധ​ന​യു​ണ്ടാ​യ​ത്.

റ​സ്റ്റാ​റ​ന്‍റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ 0.6 ശ​ത​മാ​ന​വും വ​സ്ത്രം, പാ​ദ​ര​ക്ഷ 0.3 ശ​ത​മാ​ന​വും ഫ​ർ​ണി​ച്ച​ർ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ 0.3 ശ​ത​മാ​ന​വു​മാ​യി വ​ർ​ധി​ച്ച വ​സ്തു​ക്ക​ളി​ൽ​പെ​ടു​ന്നു. എ​ന്നാ​ൽ, ഗ​താ​ഗ​ത ഗ്രൂ​പ്പു​ക​ളു​ടെ ചെ​ല​വ് 1.7 ശ​ത​മാ​ന​വും വി​ദ്യാ​ഭ്യാ​സ ചെ​ല​വ് 0.4 ശ​ത​മാ​ന​വും കു​റ​ഞ്ഞു. പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ, വാ​ർ​ത്താ​വി​നി​മ​യം എ​ന്ന​വ​യു​ടെ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.

പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല 20 ശ​ത​മാ​ന​വും പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ വി​ല 7.6 ശ​ത​മാ​ന​വും പാ​ൽ, ചീ​സ്, മു​ട്ട എ​ന്നി​വ​യു​ടെ വി​ല 4.7 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു.

ഇ​റ​ച്ചി 2.2 ശ​ത​മാ​നം, പ​ഞ്ച​സാ​ര, തേ​ൻ, ജാം ​ര​ണ്ട് ശ​ത​മാ​നം, മ​ത്സ്യം, ക​ട​ൽ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ 1.8 ശ​ത​മാ​നം, ഫു​ഡ് സ്റ്റ​ഫ് 1.6 ശ​ത​മാ​നം, ഭ​ക്ഷ്യ എ​ണ്ണ 1.3 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. വ​ട​ക്ക​ൻ ശ​ർ​ഖി​യ​യി​ലാ​ണ് ഈ ​ക​ല​യ​ള​വി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ല വ​ർ​ധ​ന​യു​ണ്ടാ​യ​ത്. ഇ​വി​ടെ 2.3 ശ​താ​മ​ന​മാ​ണ് വി​ല വ​ർ​ധ​ന. തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ജ​ൽ 2.2 ശ​ത​മാ​ന​വും മു​സ​ന്തം അ​ൽ വു​സ്ത എ​ന്നി​വി​ട​ങ്ങ​ളി​ൽ 2.1 ശ​ത​മാ​ന​വു​മാ​ണ് വി​ല വ​ർ​ധ​ന.

വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ ര​ണ്ട് ശ​ത​മാ​ന​വും ദോ​ഫാ​റി​ൽ 1.6 ശ​ത​മാ​ന​വും തെ​ക്ക​ൻ ബാ​ത്തി​ന, ബു​റൈ​മി എ​ന്നി​വി​ട​ങ്ങ​ളി​ൽ 1.6 ശ​ത​മാ​ന​വും വി​ല വ​ർ​ധി​ച്ചു. ദ​ഖി​റ, ദാ​ഖി​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ 1.5 ശ​ത​മാ​ന​വും മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ 1.2 ശ​ത​മാ​ന​വു​മാ​ണ് വ​ർ​ധ​ന. മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ പ​ണ​പ്പെ​രു​പ്പ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoneyInflationOman News
News Summary - Inflation in Oman increased by one and a half percent
Next Story