ഇൻഫ്ലുവൻസ: വാക്സിനേഷൻ യജ്ഞം ഇന്നു മുതൽ
text_fieldsമസ്കത്ത്: രാജ്യത്ത് സീസണൽ ഇൻഫ്ലുവൻസ വാക്സിൻ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ചമുതൽ നൽകി തുടങ്ങും.
60 വയസ്സിനു മുകളിലുള്ളവർ, ശ്വാസകോശം, ഹൃദയം, വൃക്ക, കരൾ, നാഡീസംബന്ധമായ, രക്തം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, മുതിർന്നവരിലും കുട്ടികളിലും അനിയന്ത്രിതമായ പ്രമേഹവും അമിതവണ്ണവും അനുഭവിക്കുന്നവർ, ഗർഭിണികൾ, ഉംറ തീർഥാടകർ, ആരോഗ്യ മേഖലയിലെ തൊഴിലാളികൾ, രണ്ടു വയസ്സുള്ള കുട്ടികൾ എന്നിവർക്കാണ് വാക്സിൻ നൽകുക. ശ്വാസകോശ വ്യവസ്ഥയെ ബാധിക്കുന്നതും ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാവുന്നതുമായ ഇൻഫ്ലുവൻസ അണുബാധ ഒഴിവാക്കാൻ, അടുത്തുള്ള ആരോഗ്യ സ്ഥാപനം സന്ദർശിച്ച് വാക്സിൻ സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
മുകളിൽ പറഞ്ഞ വിഭാഗത്തിൽപ്പെടാത്ത പൗരന്മാർക്കും താമസക്കാർക്കും സ്വകാര്യ ആരോഗ്യ മേഖലയിലും വാക്സിൻ ലഭ്യമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി, ശരീരവേദന / ജലദോഷം, മൊത്തത്തിലുള്ള ക്ഷീണം എന്നിവക്ക് കാരണമാകുന്ന കാലാനുസൃതമായ പകർച്ചവ്യാധിയാണ് ഇൻഫ്ലുവൻസ വൈറസ്. ഇത് ചിലപ്പോൾ മിക്ക ആളുകൾക്കും പനിയിൽ നിന്നും മറ്റു ലക്ഷണങ്ങളിൽനിന്നും ഒരാഴ്ചക്കുള്ളിൽ വൈദ്യസഹായം ആവശ്യമില്ലാതെ സുഖം പ്രാപിക്കാറുണ്ട്.
എന്നാൽ, പ്രായമായവർ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവരിൽ ഇൻഫ്ലുവൻസ ഗുരുതരമായ രോഗത്തിനോ മരണത്തിനോ ഇടയാക്കുകയും ചെയ്യാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.