Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

ഇ​ന്ന​വേ​ഷ​ൻ-​എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ് സെ​ന്‍റ​ർ തു​റ​ന്നു

text_fields
bookmark_border
ഇന്നവേഷൻ-എന്റർപ്രണർഷിപ് സെന്‍റർ തുറന്നു
cancel
camera_alt

ഇന്നവേഷൻ-എന്റർപ്രണർഷിപ് സെന്‍റർ തുറന്നു

മ​സ്ക​ത്ത്​: മോ​ഡേ​ൺ കോ​ള​ജ് ഓ​ഫ് ബി​സി​ന​സ് ആ​ൻ​ഡ് സ​യ​ൻ​സ് (എം.​സി.​ബി.​എ​സ്) ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ് സെ​ന്‍റ​ർ തു​റ​ന്നു. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ, ഇ​ന്ന​വേ​ഷ​ൻ മ​ന്ത്രി ഡോ. ​റ​ഹ്മ ഇ​ബ്രാ​ഹിം അ​ൽ മ​ഹ്‌​റൂ​ഖി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​നം.

നൂ​ത​ന കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​ൽ മ​ന്ത്രാ​ല​യം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പി​ന്തു​ണ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന്​ ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ ന​വീ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ലെ പ്രോ​ഗ്രാ​മു​ക​ളു​ടെ​യും ശേ​ഷി വി​ക​സ​ന​ത്തി​ന്‍റെ​യും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​സ​ലാ​ഹ് സൗ​മ​ർ അ​ൽ സ​ദ്‌​ജ​ലി പ​റ​ഞ്ഞു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ, ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പ്രാ​ദേ​ശി​ക​വ​ത്കര​ണ​ത്തി​നും സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ സ്ഥാ​പ​ന​ത്തി​നും ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ഏ​കീ​ക​ര​ണ​ത്തി​നും സ​ഹാ​യി​ക്കു​ന്ന ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​റു​ക​ളും മ​റ്റു സേ​വ​ന​ങ്ങ​ളും വി​ക​സി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡോ. ​റ​ഹ്മ സെൻറ​ർ ഫോ​ർ ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പി​ൽ പ​ര്യ​ട​നം ന​ട​ത്തു​ക​യും ​യൂനി​റ്റു​ക​ളെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ വി​ശ​ദീ​ക​ര​ണം കേ​ൾ​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Innovation-Entrepreneurship Center opened
Next Story