Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇലക്ട്രിക് ചാർജിങ്...

ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കൽ; വൈദ്യുതി വിതരണ കമ്പനിയുടെ അംഗീകാരം നേടണം

text_fields
bookmark_border
ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കൽ; വൈദ്യുതി വിതരണ കമ്പനിയുടെ അംഗീകാരം നേടണം
cancel

മ​സ്ക​ത്ത്: ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ്​ ചെ​യ്യു​ന്ന​തി​ന് പ​ബ്ലി​ക് സ​ർ​വി​സ് അ​തോ​റി​റ്റി നി​യ​മ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. രാ​ജ്യ​ത്തെ പെ​ട്രോ​ളി​യം വാ​ഹ​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന അ​ന്ത​രീ​ക്ഷം മ​ലി​നീ​ക​ര​ണം കു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ന​യ​മാ​ണ് സ​ർ​ക്കാ​റി​നു​ള്ള​ത്. ഇ​ത​നു​സ​രി​ച്ച് ഇ​ല​ക്ട്രോ​ണി​ക് വാ​ഹ​ന​ങ്ങ​ളു​ടെ​യും സ്പെ​യ​ർ പാ​ർ​ട്സു​ക​ളു​ടെ​യും വാ​റ്റ് ഒ​ഴി​വാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള നി​ര​വ​ധി ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ എ​ടു​ത്ത് ക​ഴി​ഞ്ഞു. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ളി​വ​യാ​ണ്.

ഇ​ല​ക്ട്രി​ക് ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് വൈ​ദ്യു​തി​വി​ത​ര​ണ ക​മ്പ​നി​യു​ടെ അം​ഗീ​കാ​രം ആ​വ​ശ്യ​മാ​ണ്. സ്ഥാ​പ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ വൈ​ദ്യു​തി വി​ത​ര​ണ ക​മ്പ​നി​ക്ക് സ​മ​ർ​പ്പി​ച്ച ശേ​ഷ​മാ​യി​രി​ക്കും ക​മ്പ​നി അം​ഗീ​കാ​രം ന​ൽ​കു​ക. ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ളു​ടെ ഉ​ട​മ​ക​ളാ​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രോ സ്വ​കാ​ര്യ പൊ​തു സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രോ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രി​ൽ​നി​ന്ന് നി​യ​മ​പ​ര​വും സാ​​ങ്കേ​തി​ക​വു​മാ​യ മാ​ന​ദ​ന്ധ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​വും നേ​ടി​യി​രി​ക്ക​ണം.

വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ്​ ചെ​യ്യു​ന്ന​തി​നു​ള്ള നി​ര​ക്കു​ക​ൾ നി​ശ്ച​യി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ളു​ടെ ഇ​നം, വി​ഭാ​ഗം ഇ​വ​ക്ക​നു​സ​രി​ച്ച് നി​യ​മാ​നു​സൃ​ത​മാ​യി നി​ജ​പ്പെ​ടു​ത്തു​ക​യും വേ​ണം. വൈ​ദ്യു​തി ചാ​ർ​ജി​ങ് പോ​യ​ൻ​റു​ക​ളി​ലെ നി​ര​ക്കു​ക​ൾ അ​ധി​കൃ​ത​രു​ടെ നി​യ​മാ​നു​സൃ​ത താ​രി​ഫ് അ​നു​സ​രി​ച്ചാ​യി​രി​ക്ക​ണം.

ഇ​തി​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ന് കു​റ​ഞ്ഞ പ​രി​ധി വെ​ക്കാ​ൻ പാ​ടി​ല്ല. സ്വ​കാ​ര്യ ഇ​ല​ക്ട്രി​ക് ചാ​ർ​ജി​ങ് പോ​യ​ൻ​റു​ക​ൾ ന​ട​ത്തു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം സ്ഥ​ലം ഉ​ട​മ​ക്കാ​യി​രി​ക്കും.

ന​ട​ത്തു​ന്ന സ്ഥാ​പ​നം വാ​ട​ക​ക്ക് കൊ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ ന​ട​ത്തി​പ്പു​കാ​രി​ൽ​നി​ന്ന് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് മു​മ്പ് ഇ​തു​സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ എ​ഴു​തി​വാ​ങ്ങ​ണം. വാ​ട​ക​ക്ക് ന​ൽ​കി​യ വ്യ​ക്തി​നി​യ​മ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത്​ സ്ഥ​ലം ഉ​ട​മ​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യു​ന്ന വൈ​ദ്യു​തി തി​ട്ട​പ്പെ​ടു​ത്താ​നു​ള്ള ഇ​ല​ക്ട്രി​ക് മീ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം സ്ഥാ​പ​ന ഉ​ട​മ​ക്കാ​യി​രി​ക്കും. ഇ​ത്ത​രം സ്വ​കാ​ര്യ സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​വ​ർ ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ വൈ​ദ്യു​തി മ​റ്റ് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

ഇ​ല​ക്​​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക്​​ വാ​റ്റ്​ ചു​മ​ത്തി​ല്ല

മ​സ്ക​ത്ത്​: റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ്​ ഇ​ള​വി​നൊ​പ്പം രാ​ജ്യ​ത്ത്​ ഇ​ല​ക്​​ട്രി​ക്, ഹൈ​ഡ്ര​ജ​ൻ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ മൂ​ല്യ​വ​ർ​ധി​ത നി​കു​തി​യും (വാ​റ്റ്) ക​സ്​​റ്റം​സ്​ നി​കു​തി​യും ചു​മ​ത്തി​ല്ലെ​ന്ന്​ ഒ​മാ​ൻ ടാ​ക്സ് അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​ത്​ ബാ​ധ​ക​മാ​യി​രി​ക്കും.

ഇ​ത് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് ക​സ്റ്റം​സി​ന്റെ പ്രാ​ബ​ല്യ​ത്തി​ലു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കും ക​സ്റ്റം​സ് താ​രി​ഫ് ഇ​ന​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കാ​റി​ന് പൂ​ർ​ണ​മാ​യും ഇ​ല​ക്ട്രി​ക് മോ​ട്ടോ​റോ ഹൈ​ഡ്ര​ജ​ൻ എ​ൻ​ജി​നോ ഉ​ണ്ടാ​യി​രി​ക്ക​ണം. സ്വ​ത​ന്ത്ര​മാ​യി നീ​ങ്ങാ​ൻ ക​ഴി​യ​ണം. വാ​ഹ​നം സു​ൽ​ത്താ​നേ​റ്റി​ൽ ഇ​ല​ക്ട്രി​ക് കാ​ർ അ​ല്ലെ​ങ്കി​ൽ സീ​റോ എ​മി​ഷ​ൻ വെ​ഹി​ക്കി​ൾ (ഹൈ​ഡ്ര​ജ​ൻ കാ​ർ) ആ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണം. സു​ൽ​ത്താ​നേ​റ്റ് അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള സ്പെ​സി​ഫി​ക്കേ​ഷ​നു​ക​ളും സ്റ്റാ​ൻ​ഡേ​ഡു​ക​ളും അ​നു​സ​രി​ച്ചി​രി​ക്ക​ണം വാ​ഹ​ന​ങ്ങ​ൾ. സു​ൽ​ത്താ​നേ​റ്റി​ൽ വാ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന വ്യ​ക്തി​യി​ൽ​നി​ന്നാ​ണ് കാ​ർ വാ​ങ്ങേ​ണ്ട​ത്. സു​ൽ​ത്താ​നേ​റ്റി​ൽ വാ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഒ​രു സേ​വ​ന വി​ത​ര​ണ​ക്കാ​ര​ന്​ വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളി​ലോ ഹൈ​ഡ്ര​ജ​ൻ വാ​ഹ​ന​ങ്ങ​ളി​ലോ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന സ്പെ​യ​ർ പാ​ർ​ട്സു​ക​ൾ​ക്ക്​ വാ​റ്റ്​ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല എ​ന്നും​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Installationelectric charging stationselectricity supply
News Summary - Installation of electric charging stations; The approval of the electricity supply company should be obtained
Next Story