Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപാ​ച​ക​വാ​ത​ക...

പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ്​ തു​ക ഈ​ടാ​ക്കും

text_fields
bookmark_border
പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ്​ തു​ക ഈ​ടാ​ക്കും
cancel

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ ഈ ​വ​ർ​ഷം ഡി​സം​ബ​ർ മു​ത​ൽ പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് ഫീ​സ് ന​ൽ​ക​ണ​മെ​ന്ന്​ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്ര​മോ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തീ​രു​മാ​നം ഡി​സം​ബ​ർ ആ​റു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. എ​ൽ.​പി.​ജി സി​ലി​ണ്ട​റു​ക​ൾ നി​റ​ക്കു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നു​മു​ള്ള കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച്​ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​യി​സ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ മൂ​സ അ​ൽ യൂ​സ​ഫ് പു​റ​ത്തി​റ​ക്കി​യ മ​ന്ത്രി​ത​ല പ്ര​മേ​യ​ത്തി​ലാ​ണ്​ (ന​മ്പ​ർ 185/2024) ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

വ്യ​വ​സാ​യ​ത്തി​ൽ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​താ​ണ്​ പു​തി​യ തീ​രു​മാ​നം. ഇ​തു​പ്ര​കാ​രം ആ​ദ്യ​മാ​യി പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ വാ​ങ്ങു​മ്പോ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റ് ന​ൽ​ക​ണം. ഉ​പ​ഭോ​ക്​​താ​ക്ക​ൾ നി​ല​വി​ലു​ള്ള എ​ല്ലാ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ ത​ന​താ​യ തി​രി​ച്ച​റി​യ​ൽ സ​വി​ശേ​ഷ​ത​ക​ളു​ള്ള ഇ​രു​മ്പു​കൊ​ണ്ട് നി​ർ​മി​ച്ച പു​തി​യ​വ സ്ഥാ​പി​ക്ക​ണം.

പു​തി​യ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന് മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​വ മാ​റ്റി​യാ​ൽ മ​തി. പു​തി​യ ഗ്യാ​സ് സി​ലി​ണ്ട​ർ വാ​ങ്ങു​മ്പോ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ൻ​വോ​യ്സ് ന​ൽ​ക​ണം. വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​മാ​യി​രി​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ക​യും നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ക. എ​ന്നാ​ൽ, സി​ലി​ണ്ട​റു​ക​ളു​ടെ വി​ൽ​പ​ന​ക്ക്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്​ ഊ​ർ​ജ, ധാ​തു മ​ന്ത്രാ​ല​യ​മാ​യി​രി​ക്കും.

ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ​ക്കു​ള്ള ഇ​ൻ​ഷു​റ​ൻ​സ്

സി​ലി​ണ്ട​റി​ന്‍റെ ത​രം, ശേ​ഷി, വ​ലി​പ്പം എ​ന്നി​വ അ​നു​സ​രി​ച്ചാ​യി​രി​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​ൻ​ഷു​റ​ൻ​സ് തു​ക​യാ​യി ന​ൽ​കേ​ണ്ട​ത്. അ​ഞ്ചി​നും 30റി​യാ​ലി​നും ഇ​ട​യി​ലാ​യി​രി​ക്കും ഇ​ൻ​ഷു​റ​ൻ​സ് തു​ക. ഈ ​തു​ക വി​ൽ​പ​ന​ക്കാ​ര​ന് ന​ൽ​ക​ണം. അ​തു പി​ന്നീ​ട്​ ഫി​ല്ലി​ങ്​ ഓ​പ്പ​റേ​റ്റ​ർ​ക്ക് കൈ​മാ​റും. സി​ലി​ണ്ട​ർ തി​രി​ച്ചു​ കൊ​ടു​ക്കു​മ്പോ​ൾ ഉ​പ​ഭോ​ക്​​താ​വി​ന്​ ഇ​ൻ​ഷു​റ​ൻ​സ് തു​ക വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യും. എ​ന്നാ​ൽ സി​ലി​ണ്ട​ർ ന​ഷ്ട​പ്പെ​ടു​ക​യോ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യോ ചെ​യ്താ​ൽ ഇ​ൻ​ഷു​റ​ൻ​സ്​ തു​ക തി​രി​​കെ ല​ഭി​ക്കി​ല്ല.

ഗ്യ​ാസ്​ നി​റ​ക്ക​ൽ, വി​ൽ​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ

എ​ൽ.​പി.​ജി സി​ലി​ണ്ട​റു​ക​ൾ നി​റ​ക്കു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നും ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ണ്. നി​യ​ന്ത്ര​ണം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കാ​നാ​യി മ​ന്ത്രാ​ല​യം നി​രീ​ക്ഷി​ക്കും. ല​ഘം​നം ക​ണ്ടെ​ത്തി​യാ​ൽ പി​ഴ, ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഷ​ൻ, റ​ദ്ദാ​ക്ക​ൽ എ​ന്നി​വ​യു​ൾ​​പ്പെ​​ടെ​യു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കും. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​യി​രി​ക്കും ലൈ​സ​ൻ​സ് ന​ൽ​കു​ക. സ​മാ​ന​മാ​യ കാ​ല​യ​ള​വി​ൽ പി​ന്നീ​ട്​ പു​തു​ക്കാം.

പി​ഴ​ക​ൾ

രേ​ഖാ​മൂ​ല​മു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ മു​ത​ൽ 1,000 റി​യാ​ലി​ൽ ക​വി​യാ​ത്ത പി​ഴ​ക​ൾ വ​രെ ചു​മ​ത്തും. ക്ര​മ​​ക്കേ​ടു​ക​ളോ ​തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ച്ചാ​ലോ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കു​ക​യും ചെ​യ്യും.

ലൈ​സ​ൻ​സി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ​രി​ധി​ക്കു​ള്ളി​ലാ​യി​രി​ക്ക​ണം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ട​ത്. നി​ർ​ദ്ദി​ഷ്ട നി​ര​ക്കി​നു മു​ക​ളി​ൽ സി​ലി​ണ്ട​റി​ന്‍റെ വി​ൽ​പ​ന വി​ല ഉ​യ​ർ​ത്താ​നും അ​നു​വാ​ദ​മു​ണ്ടാ​കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman
News Summary - Insurance will be charged for cooking gas cylinders.
Next Story