ബാത്തിന എക്സ്പ്രസ് വേയിൽ സംയോജിത സർവിസ് സ്റ്റേഷനുകൾ
text_fieldsമസ്കത്ത്: ബാത്തിന എക്സ്പ്രസ് വേയിൽ പുതിയ സംയോജിത സർവിസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി ഒമാൻ ഓയിൽ മാർക്കറ്റിങ് കമ്പനി (ഒ.ഒ.എം.സി.ഒ) എ.എൽ.എസ് ട്രേഡിങ്ങുമായും അൽ ഷിധാനി ഇന്റർനാഷനലുമായും കരാർ ഒപ്പുവെച്ചു.
30,000 ചതുരശ്ര മീറ്ററിൽ, മൂന്നു സൈറ്റുകളിലായി ഡ്രൈവർമാർക്ക് ആവശ്യമായ വൈവിധ്യമാർന്ന സേവനങ്ങൾക്കായി രൂപകൽപന ചെയ്തിരിക്കുന്ന സ്റ്റേഷനുകളായിരിക്കും ഒരുക്കുക.
ഇന്ധന സ്റ്റേഷനുകൾ, കോഫി ഷോപ്പുകൾ, കാർ കെയർ സെന്ററുകൾ, ആഗോള ബ്രാൻഡുകളും എ.ടി.എമ്മുകളും ഉൾക്കൊള്ളുന്ന ഷോപ്പിങ് കോംപ്ലക്സുകൾ എന്നിവ ഉൾപ്പെടുന്ന സർവിസ് ഹബുകളിൽ ഒന്ന് ലിവ വിലായത്തിലും രണ്ടെണ്ണം ബർക്കയിലെ വിലായത്തിലുമായിരിക്കും സ്ഥാപിക്കുക. ലിവയിലും ബാർക്കയിലും ഒരുക്കുന്ന സേവനകേന്ദ്രങ്ങൾ എല്ലാവർക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒ.ഒ.എം.സി.ഒയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ താരിഖ് മുഹമ്മദ് അൽ ജുനൈദി പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്റ്റേഷനുകൾ വൈവിധ്യവത്കരണത്തിലാണ്. പ്രീമിയം ഇന്ധനവും കാറുമായി ബന്ധപ്പെട്ട സേവനങ്ങളും ഉൽപന്നങ്ങളും ബ്രാൻഡഡ് ഭക്ഷണവും മറ്റ് ഇനങ്ങളും നൽകുന്നു. പമ്പിന് അപ്പുറത്തേക്ക് കമ്പനി വളരുകയാണെന്നും അൽ ജുനൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.