ഖാസാഈൻ ഇക്കണോമിക് സിറ്റിയിൽ തൊഴിലാളികൾക്കായി സംയോജിത ഗ്രാമം
text_fieldsജൂലൈ 26ന് ഖസാഈൻ ഇക്കണോമിക് സിറ്റി തുറക്കും
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിൽ ജൂലൈ 26ന് തുറക്കുന്ന ഖസാഈൻ ഇക്കണോമിക് സിറ്റിയിൽ തൊഴിലാളികൾക്കായി സംയോജിത ഗ്രാമവും. ജീവനക്കാർക്കും തൊഴിലാളികൾക്കും ജീവിതവും ആശ്വാസവും നൽകുന്ന ഉയർന്ന സവിശേഷതകളോടെ രൂപകൽപന ചെയ്ത പാർപ്പിട സമുച്ചയങ്ങളാണ് ‘അൽ മസ്കാൻ’ വില്ലേജെന്ന് ഖസാഈൻ ഇക്കണോമിക് സിറ്റി സി.ഇ.ഒ എൻജിനീയർ സലേം ബിൻ സുലൈമാൻ അൽ ദഹ്ലി പറഞ്ഞു.
തൊഴിലാളികളുടെ പാർപ്പിട സമുച്ചയങ്ങൾ 25,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് നിർമിച്ചിരിക്കുന്നത്. 35,000 ചതുരശ്ര മീറ്റർ സ്ഥലത്ത് സംയോജിത സേവന സമുച്ചയവും ഒരുക്കിയിട്ടുണ്ട്. തൊഴിലാളികളുടെ പാർപ്പിട ഗ്രാമത്തിൽ അയ്യായിരത്തിലധികം ജീവനക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. ഷോപ്പിങ് സ്റ്റോറുകൾ, റസ്റ്ററന്റുകൾ, ബാങ്കുകൾ, ജിമ്മുകൾ, സ്പോർട്സ് ഫീൽഡുകൾ, പള്ളി, ക്ലിനിക്കുകൾ തുടങ്ങിയ സംയോജിത സേവനങ്ങളും മറ്റു സൗകര്യങ്ങളും നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ദഹ്ലി പറഞ്ഞു.
ഫുഡ് സിറ്റി, പച്ചക്കറികൾക്കും പഴങ്ങൾക്കുമായി സെല്ലൽ സെൻട്രൽ മാർക്കറ്റ്, ഖസാഈൻ ലാൻഡ് പോർട്ട്, ഖസാഈൻ ലോജിസ്റ്റിക്സ് സെൻറർ, മെഡിക്കൽ സിറ്റി തുടങ്ങി തന്ത്രപ്രധാനമായ നിരവധി പദ്ധതികളുടെ നടുവിലാണ് തൊഴിലാളികളുടെ പാർപ്പിട ഗ്രാമവും ഒരുക്കിയിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.