മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 23 മുതൽ
text_fieldsമസ്കത്ത്: വായനയുടെ നവവസന്തവുമായി മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള അടുത്ത വർഷം ഫെബ്രുവരി 23 മുതൽ നടക്കും. മാർച്ച് അഞ്ചുവരെ നടക്കുന്ന മേള കോവിഡ് അവലോകന സുപ്രീം കമ്മിറ്റി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടത്തുകയെന്ന് ഇൻഫർമേഷൻ മന്ത്രിയും മസ്കത്ത് ഇൻറർനാഷനൽ ബുക്ക് ഫെയർ മെയിൻ കമ്മിറ്റി ചെയർമാനുമായ ഡോ.അബ്ദുല്ല ബിൻ നാസർ അൽ ഹറസ്സി അറിയിച്ചു. ലോകത്തിലെ പ്രമുഖ എഴുത്തുകാരും പ്രസാധകരും മേളയിൽ പെങ്കടുക്കും. 1992ൽ ആരംഭിച്ച മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 26ാമത് പതിപ്പാണ് നടക്കാൻ പോകുന്നത്.
അറബി, ഇംഗ്ലീഷ്, മലയാളം തുടങ്ങി വിവിധ ഭാഷകളിലുള്ള പുസ്തകങ്ങള്‍ ഇത്തവണയും മേളയിലുണ്ടാകും. ചരിത്രം, സാഹിത്യം, കഥ സമാഹാരങ്ങള്‍, കവിത സമാഹാരം, സംസ്കാരം, മതം തുടങ്ങിയ മേഖലകളില്‍നിന്നുള്ള പുസ്തകങ്ങള്‍കൊണ്ട് സമ്പന്നമാകും പുസ്തകമേള. എഴുത്തുകാരും സാഹിത്യകാരന്മാരും പങ്കെടുക്കുന്ന ചര്‍ച്ചകളും സെമിനാറുകളും മേളയുടെ ഭാഗമായുണ്ടാകും. ഒമാനി എഴുത്തുകാരുടെ സംഗമങ്ങളും നടക്കും. പുതിയ പുസ്തകങ്ങളും മേളയോട് അനുബന്ധിച്ച് പുറത്തിറങ്ങിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.