മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 24 മുതൽ മാർച്ച് 5 വരെ
text_fieldsമസ്കത്ത്: അക്ഷരവെളിച്ചം പകർന്നെത്തുന്ന മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള സാംസ്കാരിക, കായിക, യുവജനമന്ത്രി സയ്യിദ് തയാസിൻ ബിൻ ഹൈതം അൽ സഈദ് ഉദ്ഘാടനം ചെയ്യുമെന്ന് ഇൻഫർമേഷൻ മന്ത്രിയും മസ്കത്ത് ഇൻറർനാഷനൽ ബുക്ക് ഫെയർ മെയിൻ കമ്മിറ്റി ചെയർമാനുമായ ഡോ.അബ്ദുല്ല ബിൻ നാസർ അൽ ഹറസി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ഫെബ്രുവരി 24മുതൽ മാർച്ച് അഞ്ചുവരെയാണ് മേള. പങ്കെടുക്കുന്നതിന് മുന്‍കൂര്‍ രജിസ്ട്രേഷന് നിര്‍ബന്ധമാണ്. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മേള നടത്തുക. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സമയക്രമം പ്രഖ്യാപിക്കും.
114 സാംസ്കാരിക പരിപാടികളും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള 85 വേദികളും അരങ്ങേറും. 27 രാഷ്ട്രങ്ങളില്‍നിന്നുള്ള 715 പ്രസാധകരാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. 2020ൽ 946 പ്രസാധകരായിരുന്നു പങ്കെടുത്തിരുന്നത്. പവിലിയനുകള്ക്കിടെ അകലം പാലിക്കുന്നതിനാണ് ഈവർഷം പ്രസാധകരുടെ എണ്ണം കുറച്ചത്. എക്സിബിഷന് സെന്ററില്‍ സ്ഥാപിച്ച സംവിധാനം വഴി സന്ദര്‍ശകരെ നിയന്ത്രിക്കും. 1992ൽ ആരംഭിച്ച മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 26ാമത് പതിപ്പാണിത് . പുതിയ പുസ്തകങ്ങളും മേളയോട് അനുബന്ധിച്ച് പുറത്തിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.