സലാല, സുഹാർ വിമാനത്താവളങ്ങളിൽനിന്ന് അന്താരാഷ്ട്ര സർവിസ് പുനരാരംഭിക്കുന്നു
text_fieldsമസ്കത്ത്: സലാല, സുഹാർ വിമാനത്താവളങ്ങളിൽനിന്ന് അന്താരാഷ്ട്ര സർവിസുകൾ പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരുകയാണെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു. ഡിസംബറിൽതന്നെ സർവിസ് പുനരാരംഭിക്കാനാണ് ശ്രമിക്കുന്നത്.മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു മാത്രമാണ് ഇപ്പോൾ അന്താരാഷ്ട്ര സർവിസുകൾ നടന്നുവരുന്നത്. കോവിഡിനെ തുടർന്ന് അടച്ച ശേഷം ചാർേട്ടഡ്, വന്ദേഭാരത് മിഷൻ വിമാനങ്ങളാണ് സലാല വിമാനത്താവളത്തിൽനിന്ന് സർവിസ് നടത്തിയത്.
ഒക്ടോബർ ഒന്നിന് ശേഷം മസ്കത്തിലേക്കുള്ള സർവിസുകളും നടന്നുവരുന്നുണ്ട്. സുഹാർ വിമാനത്താവളവും ചെറിയ തോതിലാണ് പ്രവർത്തിക്കുന്നത്.ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്ര ആവശ്യകത സംബന്ധിച്ച പഠനം നടന്നുവരുകയാണെന്നും ഇതിന് ശേഷമായിരിക്കും എത്ര വിമാനങ്ങൾ സർവിസ് നടത്തണമെന്നതടക്കം കാര്യങ്ങൾ തീരുമാനിക്കുകയെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവ് പറഞ്ഞു.
മഹാമാരിക്ക് മുമ്പ് സലാലയിൽനിന്ന് ഒമാൻ എയറിനും സലാം എയറിനും പുറമെ ഇത്തിഹാദ്, ഫ്ലൈദുബൈ, എയർഇന്ത്യ എക്സ്പ്രസ്, ഖത്തർ എയർവേസ് എന്നിവയാണ് അന്താരാഷ്ട്ര സർവിസുകൾ നടത്തിയിരുന്നത്. ഖത്തർ എയർവേസ് മാത്രമാണ് സുഹാറിൽനിന്ന് അന്താരാഷ്ട്ര സർവിസ് നടത്തിയിരുന്നത്.
കൂടുതൽ സർവിസുകൾ പുനരാരംഭിക്കുന്നതിനായുള്ള ഒരുക്കങ്ങൾ നടത്തിവരുകയാണെന്ന് സലാം എയർ സി.ഇ.ഒ കാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു. വിമാന സർവിസുകൾ വിപുലീകരിക്കുന്നത് സംബന്ധിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കൂടുതൽ സർവിസുകൾ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.