സന്ദർശനം പൂർത്തിയാക്കി ഇൻതിസാർ അൽസീസി മടങ്ങി
text_fieldsമസ്കത്ത്: സ്വകാര്യ സന്ദർശനം പൂർത്തിയാക്കി ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്തഹ് അൽ സീസിയുടെ പത്നിയും പ്രഥമ വനിതയുമായ ഇൻതിസാർ അൽസീസി ഒമാനിൽനിന്ന് മടങ്ങി.
സന്ദർശനത്തിന്റെ ഭാഗമായി ഇൻതിസാർ അൽസീസി സുൽത്താന്റെ പത്നിയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തിയിരുന്നു.
അൽ ആലം കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സ്ത്രീകൾക്ക് പൊതുവായ താൽപ്പര്യമുള്ള നിരവധി വിഷയങ്ങളും ഇരു രാജ്യങ്ങളും സഹോദരങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ നിലവിലുള്ള മേഖലകൾ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്യുകയുണ്ടായി.
ഇരുവരും നാഷനൽ മ്യൂസിയവും, ഓപറ ഹൗസും, മസ്കത്ത് ഗവർണറേറ്റിലെ ചരിത്ര പ്രസിദ്ധമായ അൽ മിറാനി കോട്ടയും സന്ദർശിച്ചിരുന്നു. സുൽത്താനേറ്റിൽ സന്ദർശനത്തിനെത്തിയ ഇൻതിസാറിനെ റോയൽ എയർപോർട്ടിൽ നേരിട്ടെത്തിയാണ് ഒമാന്റെ പ്രഥമ വനിത വരവേറ്റിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.