നിക്ഷേപ പദ്ധതികളുമായി ആരോഗ്യ മന്ത്രാലയം
text_fieldsമസ്കത്ത്: വിവിധ മേഖലയിൽ 19 നിക്ഷേപ പദ്ധതികളും 11 നിക്ഷേപ അവസരങ്ങളും 14 ശാക്തീകരണ പദ്ധതികളും പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ മാസം നടന്ന ‘ഇൻവെസ്റ്റ്മെന്റ് ലബോറട്ടറി’യുടെ ഫലങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി നടന്ന സമ്മേളനത്തിലാണ് പ്രഖ്യാപനം. സമ്മേളനത്തിൽ, ട്രേഡിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനിയുമായും ഐ.ടി.എച്ച്.സി.എ ഗ്രൂപ്പുമായും ആരോഗ്യ മന്ത്രാലയം കരാറിൽ ഒപ്പുവെച്ചു.
മെഡിക്കൽ വ്യവസായങ്ങളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുക, മനുഷ്യവിഭവശേഷി ശാക്തീകരണം, പരിശീലനവും യോഗ്യതയും, ഒമാൻ വിഷൻ 2040 ലക്ഷ്യങ്ങളുമായി മുന്നോട്ടുപോകുന്നതിനായി ആരോഗ്യ മേഖലയിലെ നിക്ഷേപ പരിസരം മെച്ചപ്പെടുത്തുക എന്നിവയാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.