ഐ.ഒ.സി സലാലയിൽ ഇഫ്താർ സംഘടിപ്പിച്ചു
text_fieldsസലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാലയിൽ സോഷ്യൽ ഇഫ്താർ സംഘടിപ്പിച്ചു. ഹംദാൻ പ്ലാസയിൽ നടന്ന പ്രൗഢമായ പരിപാടിയിൽ സംഘടന നേതാക്കളും പൗരപ്രമുഖരുമുൾപ്പെടെ പ്രത്യേക ക്ഷണിതാക്കളായ നൂറുകണക്കിനാളുകൾ സംബന്ധിച്ചു. സുഹൃദ് സംഗമത്തിൽ ഐ.ഒ.സി പ്രസിഡന്റ് ഡോ. നിഷ്താർ അധ്യക്ഷത വഹിച്ചു. ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ, ഹുസൈൻ കാച്ചിലോടി എന്നിവർ റമദാൻ സന്ദേശം നൽകി.
പരിപാടിയിൽ നിയുക്ത ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖിനുള്ള ഉപഹാരം കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ കൈമാറി. സലാലയിൽനിന്ന് സ്ഥലംമാറിപ്പോകുന്ന സെന്റ് ജോൺസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ചിലെ വികാരി ഫാ. ജോബി ജോസിന് ചടങ്ങിൽ ഉപഹാരം നൽകി.
ദീർഘമായ ഒരു കാലയളവിൽ ഇന്ത്യൻ സ്കൂൾ പ്രസിഡന്റായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ഡോ. സയ്യിദ് ഇഹ്സാൻ ജമീലിനെയും ചടങ്ങിൽ ആദരിച്ചു. ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ഝാ, ഡോ. വി.എസ്. സുനിൽ, സിയഉൾ ഹഖ് ലാറി, ഒ. അബ്ദുൽ ഗഫൂർ തുടങ്ങി വിവിധ സംഘടന ഭാരവാഹികളും മതനേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. ഐ.ഒ.സി കോകൺവീനർ ഹരികുമാർ ഓച്ചിറ, ട്രഷറർ ഷജിൽ, അനീഷ്, ശ്യാംമോഹൻ, ബാലചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.