ഐ.ഒ.സി കേരള ചാപ്റ്റർ ഉദ്ഘാടനവും ഓണാഘോഷവും
text_fieldsസലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒമാൻ (ഐ.ഒ.സി) സലാല കേരള ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനവും ഓണാഘോഷവും നടന്നു. ലുബാൻ പാലസിൽ നടന്ന പരിപാടി ഐ.ഒ.സി നാഷനൽ പ്രസിഡന്റ് ഡോ. ജെ. രത്നകുമാർ ഉദ്ഘാടനം ചെയ്തു. സമകാലിക ഇന്ത്യ കോൺഗ്രസിന്റെ പ്രസക്തി തിരിച്ചറിയുന്നുണ്ടെന്നും ആളുകളെ ഒരുമിപ്പിച്ചു നിർത്താൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് സാധിക്കുമെന്നും രത്നകുമാർ പറഞ്ഞു. ഐ.ഒ.സി സലാല കൺവീനർ ഡോ. നിഷ്താർ അധ്യക്ഷത വഹിച്ചു.
മിനിസ്ട്രി ഓഫ് ലേബർ അസി.ഡയറക്ടർ നായിഫ് അഹ്മദ് ഷനഫരി മുഖ്യാതിഥിയായിരുന്നു. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ (ഒ.ഐ.സി.സി) കീഴിലുള്ളതാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി). മുഴുവൻ കോൺഗ്രസ് പ്രവർത്തകരെയും ഒന്നിപ്പിച്ചു ഒരു കുടക്കീഴിൽ കൊണ്ടു വരികയാണ് ഐ.ഒ.സി സലാല ചാപ്റ്ററിന്റെ പ്രഥമ പരിഗണനയെന്ന് ഡോ. നിഷ്താർ പറഞ്ഞു.
മീഡിയ കൺവീനർ സിയ ഉൾ ഹഖ് ലാറി, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡൻറ് രാകേഷ് കുമാർ ത്സാ, കോൺസുലാർ ഏജന്റ് ഡോ.കെ. സനാതനൻ , മലയാള വിഭാഗം കൺവീനർ സി.വി. സുദർശൻ കെ.എം.സി.സി ജനറൽ സെക്രട്ടറി റഷീദ് കൽപറ്റ എന്നിവർ സംസാരിച്ചു. വിവിധ സാമൂഹിക സാംസ്‌കാരിക സംഘടന നേതാക്കളും പങ്കെടുത്തു.
ജീവ കാരുണ്യ പ്രവർത്തകൻ കെ.എസ്. മുഹമ്മദലിയെയും കോവിഡ് കാലത്ത് സേവനം നടത്തിയവരെയും ചടങ്ങിൽ ആദരിച്ചു. ഐ.ഒ.സി സലാല കോ കൺവീനർ ഹരികുമാർ ഓച്ചിറ സ്വാഗതവും ട്രഷറർ ഷജിൽ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും ഓണസദ്യയും നടന്നു. അനീഷ്, ശ്യാം മോഹൻ, രാഹുൽ, റിസാൻ, സജീവ് ജോസഫ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ഗോപൻ അയിരൂർ, ബാലചന്ദ്രൻ, നിയാസ്, ഷാജി ഹാഫ, ദീപ ബെന്നി, സുഹാന മുസ്തഫ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.