വ്യാപാര വിനിമയം; വർധിപ്പിക്കാൻ ഒമാനും ഇറാനും
text_fieldsമസ്കത്ത്: വ്യാപാര വിനിമയം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംയുക്ത ഒമാൻ-ഇറാൻ ബിസിനസ് ഫോറം കഴിഞ്ഞ ദിവസം തെഹ്റാനിൽ ചേർന്നു. ഉഭയകക്ഷി ബിസിനസ് ബന്ധങ്ങൾ ഏകീകരിക്കുക, നിക്ഷേപങ്ങളുടെയും ബിസിനസ് പ്രവർത്തനങ്ങളുടെയും അളവ് വർധിപ്പിക്കുന്നതിനും പുതിയ സാമ്പത്തിക മേഖലകളിലേക്ക് പ്രവേശിക്കുന്നതിനും തന്ത്രപരമായ പങ്കാളിത്തം നടത്തുക എന്നിവയും ഫോറം ലക്ഷ്യമിടുന്നു.
ഇരുരാജ്യങ്ങളിലെയും വ്യവസായികൾ തമ്മിലുള്ള ഫോറത്തിൽ നിരവധി ബി ടു ബി മീറ്റിങ്ങുകൾ നടന്നു. നിക്ഷേപ, ബിസിനസ് ഇടപാടുകൾ ലക്ഷ്യമിട്ടായിരുന്നു യോഗങ്ങൾ. പരിപാടിയിൽ 250 ഇറാനിയൻ കമ്പനികൾ പങ്കെടുത്തു. സംയുക്ത ഒമാൻ-ഇറാൻ ബിസിനസ് കൗൺസിൽ അംഗങ്ങളും ഇറാൻ എക്സ്പോയിൽ പങ്കെടുക്കുന്ന പ്രതിനിധി സംഘവും ഫോറത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.