ഇറാൻ വിദേശകാര്യ മന്ത്രി ഒമാൻ സന്ദർശനത്തിൽ
text_fieldsമസ്കത്ത്: ഔദ്യോഗിക സന്ദർശനത്തിനായി ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമീർ അബ്ദുള്ളാഹിയാനെ സംഘവും ഒമാനിലെത്തി. മന്ത്രിമാരുടെ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് മഹ്മൂദ് അൽ സഈദുമായി ഇറാൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും യോഗം അവലോകനം ചെയ്തു. പൊതുതാൽപര്യമുള്ള കാര്യങ്ങളും ചർച്ച ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ചും ഇരുപക്ഷവും കാഴ്ചപ്പാടുകൾ കൈമാറി. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, ഒമാനിലെ ഇറാൻ അംബാസഡർ അലി നജാഫി ഖോഷ്റൂദി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.