ദേശീയദിനഘോഷത്തിൽ പങ്കാളിയായി ഇറാഖും
text_fieldsബാഗ്ദാദ് മാൾ ടവറിൽ ഒമാന്റെ പതാകയും സുൽത്താൻ
ഹൈതം ബിൻ താരിഖിന്റെ ചിത്രവും തെളിഞ്ഞപ്പോൾ
മസ്കത്ത്: ഒമാന്റെ ദേശീയദിനഘോഷത്തിൽ പങ്കുചേർന്ന് ഇറാഖും. 54ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഇറാഖി തലസ്ഥാനമായ ബാഗ്ദാദ് മാൾ ടവർ ഒമാന്റെ പതാകയും സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ചിത്രവും കൊണ്ട് അലങ്കരിച്ചു. അതേസമയം, ഒമാന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷ പരിപാടികളാണ് ദേശീയദിനാഘോഷ ഭാഗമായി നടക്കുന്നത്.
വിവിധമേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ അടയാളപ്പെടുത്തിയും സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിന് കീഴിൽ നടത്തുന്ന വികസന കുതിപ്പുകളെ സാക്ഷ്യപ്പെടുത്തുന്നതായിരുന്നു വിവിധ പരിപാടികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.