Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​ദൈ​ബി​യി​ൽ...

മു​ദൈ​ബി​യി​ൽ ഇ​രു​മ്പ് യു​ഗ​ത്തി​ലെ ശ്​​മ​ശാ​ന അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി

text_fields
bookmark_border
മു​ദൈ​ബി​യി​ൽ ഇ​രു​മ്പ് യു​ഗ​ത്തി​ലെ ശ്​​മ​ശാ​ന അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി
cancel
camera_alt

മു​ദൈ​ബി വി​ലാ​യ​ത്തി​ലെ അ​ൽ സു​ലൈ​ലി​യി​ൽ ക​ണ്ടെ​ത്തി​യ ച​രി​ത്ര ശേ​ഷി​പ്പു​ക​ൾ 

മ​സ്ക​ത്ത്: വ​ട​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ മു​ദൈ​ബി വി​ലാ​യ​ത്തി​ലെ അ​ൽ സു​ലൈ​ലി​യി​ൽ ഇ​രു​മ്പ് യു​ഗ​ത്തി​ലെ ശ്മ​ശാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം ജ​ർ​മ​നി​യി​ലെ ഹീ​ഡ​ൻ​ബ​ർ​ഗ് യു​നി​വേ​ഴ്സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ പ​ര്യ​വേ​ക്ഷ​ണ​ത്തി​ലാ​ണ് അ​പൂ​ർ​വ​മാ​യ ഈ ​ച​രി​ത്ര ശേ​ഷി​പ്പു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. 250 ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ല​ത്ത് 45 ശ​വ​കു​ടീ​ര​ങ്ങ​ളാ​ണു​ള്ള​ത്. ഈ ​ക​ണ്ടെ​ത്ത​ലു​ക​ൾ ഇ​രു​മ്പ്​ യു​ഗ​ത്തി​ലെ മ​നു​ഷ്യ ജീ​വി​ത രീ​തി​യി​ലേ​ക്ക് വെ​ളി​ച്ചം വീ​ശാ​ൻ സ​ഹാ​യ​ക​മാ​ണെ​ന്ന്​ ഉ​ത്ഖ​ന​ന​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ പ​റ​ഞ്ഞു. ഇ​രു​മ്പ് യു​ഗ​ത്തി​ന്‍റെ ആ​ദ്യ കാ​ല​ഘ​ട്ട​ത്തി​ൽ ഇ​വി​ടെ ജ​ന​വാ​സ​മു​ണ്ട​യി​രു​ന്ന​താ​യാ​ണ്​ ക​രു​തു​ന്ന​ത്. വെ​ങ്ക​ല യു​ഗ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​തെ​ന്നും ക​ണ​ക്കാ​ക്കു​ന്നു. 700 മീ​റ്റ​ർ അ​ടു​ത്താ​യി പു​രാ​ത​ന ഖ​നി ഉ​ള്ള​തും ഇ​തു​മാ​യു​ള്ള ബ​ന്ധ​ത്തി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന​താ​ണ്.

ഇ​സ്‍ലാ​മി​ന്റെ ആ​ദ്യ കാ​ല​ഘ​ട്ട​വു​മാ​യി ബ​ന്ധി​ക്കു​ന്ന തെ​ളി​വു​ക​ളാ​ണ്​ ഇ​വി​ടെ നി​ന്ന്​ ല​ഭി​ച്ചി​ട്ടു​ള്ള​ത്. ശ​വ​കു​ടീ​ര​ങ്ങ​ൾ​ക്ക് 3000വ​ർ​ഷ​ത്തെ കാ​ല​പ്പ​ഴ​ക്ക​മു​ള്ള​താ​യി ക​ണ​ക്കാ​ക്കു​ന്നു. അ​വ​യു​ടെ നി​ർ​മാ​ണ​വും വ്യ​ത്യ​സ്ത​മാ​ണ്. മ​രി​ച്ച​യാ​ളു​ടെ വൈ​വാ​ഹി​ക നി​ല​വാ​രം അ​നു​സ​രി​ച്ചാ​ണ് ശ​വ​കു​ടീ​ര​ങ്ങ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ടെ​ടു​ത്ത പാ​ത്ര​ങ്ങ​ൾ ഈ ​സ്ഥ​ലം ഇ​സ്‍ലാ​മി​ന്റെ ആ​ദ്യം കാ​ലം​വ​രെ നി​ല​നി​ന്നി​രു​ന്നു എ​ന്ന​തി​ന് തെ​ളി​വാ​ണ്. ക​ല്ലു​ക​ൾ ഉ​ര​ച്ച് മി​നു​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തും ഈ ​മേ​ഖ​ല​യു​ടെ ച​രി​ത്രം പ്രാ​ധാ​ന്യം വി​ളി​ച്ചു​പ​റ​യു​ന്ന​വ​യാ​ണ്.

കു​ഴി​ച്ചെ​ടു​ത്ത ച​രി​ത്ര അ​വ​ശി​ഷ്ട​ങ്ങ​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച വ​ട​ക്ക​ൻ ശ​ർ​ഖി​യ്യ ഗ​വ​ർ​ണ​ർ മ​ഹ് മൂ​ദ് ബി​ൻ യ​ഹ്‍യ അ​ൽ ദ​ഹ്‍ലി​ക്കും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​ര്യ​വേ​ഷ​ക സം​ഘം മേ​ധാ​വി മ​കൈ​ലാ ഗോ​ഡി​ലേ സ​മ​ർ​പ്പി​ച്ചു. ഇ​വി​ടെ കി​ട്ടി​യ പു​രാ​ത​ന അ​വ​ശി​ഷ്ട​ങ്ങ​ൾ ച​രി​ത്ര പ​ര​മാ​യ ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​ണെ​ന്നും പ്ര​ത്യേ​കി​ച്ച് പു​രാ​ത​ന കാ​ല​ത്ത് മേ​ഖ​ല​യി​ൽ വെ​ങ്ക​ല നി​ർ​മാ​ണം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​തി​ലേ​ക്ക് ന​യി​ക്കു​ന്ന​താ​യും സം​ഘം മേ​ധാ​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscat
News Summary - Iron Age Burial Remains Discovered in Mudaibi
Next Story