ദാഖിലിയ്യയിൽ ഇരുമ്പ് യുഗത്തിലെ സീൽ കണ്ടെത്തി
text_fieldsമസ്കത്ത്: ദാഖിലിയ്യ ഗവർണറേറ്റിൽ രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള ഇരുമ്പ് യുഗത്തിലേതെന്ന് കരുതുന്ന സീൽ കണ്ടെത്തി. ഒമാനി ഗവേഷകനായ ഹിലാൽ ആമുർ അൽ ഖാസിമിയാണ് സോപ്സ്റ്റോണിൽ (മാക്കല്ല്) നിർമിച്ച സീൽ കണ്ടെത്തിയത്. അടുത്തിടെ ഹിലാൽ അൽ ഖാസിമി അൽ ഹംറ വിലായത്തിൽ ദശലക്ഷക്കണക്കിനു വർഷം മുമ്പുള്ള ജീവികളുടെ ഫോസിലും കണ്ടെത്തിയിരുന്നു. ദഖിലിയ ഗവർണറേറ്റിലെ ബിദ്ബിദ് വിലായത്തിലെ മുൽത്തഖ ഗ്രാമത്തിലാണ് പുരാതന കാലത്തെ സീൽ കണ്ടെത്തിയത്. ഇതു വാണിജ്യ ഇടപാടുകൾക്കായി ഉപേയാഗിക്കുന്നതായിരുന്നു. സിലിണ്ടർ രൂപമാണ് സീലിനുള്ളത്്. ആളുകൾ കഴുത്തിൽ കെട്ടി തൂക്കാനുപയോഗിക്കാത്ത വിധത്തിൽ ചരടിൽ കെട്ടിയ രീതിയിലായിരുന്നു സീൽ കണ്ടെത്തിയത്.
കൂടുതൽ ഗവേഷണങ്ങൾക്ക് ശേഷം ഒമാനിൽ പാരമ്പര്യ, ടൂറിസം മന്ത്രാലയവുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ജർമൻ സംഘത്തിന് സീൽ കൈമാറുകയായിരുന്നു. ഏറെ ചരിത്രപ്രാധാന്യമുണ്ടെന്നും ഇത്തരം സീലുകൾ ഗൾഫ് രാജ്യങ്ങൾക്കിടയിൽ വ്യാപാര കൈമാറ്റങ്ങൾക്ക് ഉപയോഗിച്ചവയാണെന്നും ജിയോളിജിസ്റ്റായ മുഹമ്മദ് അൽ കിന്തി പറഞ്ഞു. സീൽ കണ്ടെത്തിയ അൽ ഖാസിമി കഴിഞ്ഞ 25 വർഷമായി പുരാവസ്തുമേഖലകളിൽ ഗവേഷണം നടത്തിവരുകയാണ്. ഒമാനി ഫലജുകളെ ആസ്പദമാക്കി ഗവേഷണപ്രബന്ധവും തയാറാക്കിയിരുന്നു.
ഇൗ വർഷമാദ്യം സമുദ്രനിരപ്പിൽനിന്ന് 2,300 കി.മീ ഉയരത്തിലുള്ള അൽ ഹംറ വിലായത്തിൽനിന്നും ഫോസിലും കണ്ടെത്തിയിരുന്നു.
ഒമ്പതു ദശലക്ഷം വർഷം പഴക്കമുള്ള ഫോസിലുകളാണ് ഇവയെന്നാണ് കണക്കാക്കുന്നത്. 2016ൽ സുമൈൽ വിലായത്തിൽനിന്ന് പ്രാചീന ശിലായുഗത്തിലേതെന്ന് കരുതുന്ന കല്ലുകൊണ്ട് നിർമിച്ച രണ്ട് അമ്പിെൻറ മുനകളും 2017ൽ ഇതേ മേഖലയിൽനിന്ന് നവീന ശിലായുഗത്തിലേതെന്നു കരുതുന്ന ശൂലമുനയും കണ്ടെത്തിയിരുന്നു.
ഒമാനിലെ പുരാവസ്തു മേഖലകളെ പ്രതിപാദിക്കുന്ന ഗവേഷണ പ്രബന്ധവും അടുത്തിടെ ഖാസിമി പൂർത്തിയാക്കിയിരുന്നു. പൂർത്തിയാക്കാൻ ഏഴു വർഷമാണ് എടുത്തത്. ഒമാനിലെ നിരവധി പ്രദേശങ്ങൾ സന്ദർശിക്കുകയും ആവശ്യമായ ഖനനം നടത്തുകയും ചെയ്ത ശേഷമാണ് പ്രബന്ധം തയാറാക്കിയത്. 500 ലധികം പേജുകളുള്ള ഇൗ പുസ്തകം ഒമാെൻറ പുരാവസ്തു ഗവേഷണങ്ങളെപ്പറ്റി വ്യക്തമായ ധാരണ നൽകാൻ പര്യാപ്തമാണ്. ഇതിൽ ഇപ്പോൾ നിലവിലില്ലാത്ത ചില സ്ഥലങ്ങളുടെ വിവരമുണ്ട്. ഇൗ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്ന് ഖാസിമി അഭിപ്രായപ്പെടുന്നു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.