'അയൺമാൻ 70.3' ട്രയാത്തലൺ മത്സരങ്ങൾ സമാപിച്ചു
text_fieldsമസ്കത്ത്: പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിന്റെയും മിഡിലീസ്റ്റ് ഫൗണ്ടേഷൻ ഫോർ മോഡേൺ ട്രയാത്തലണിന്റെയും നേതൃത്വത്തിൽ നടത്തിയ 'അയൺമാൻ 70.3' ട്രയാത്തലൺ മത്സരങ്ങൾ സമാപിച്ചു.
ടൂറിസം പ്രമോഷൻ ഡയറക്ടർ ജനറൽ ഹൈതം ബിൻ മുഹമ്മദ് അൽ ഗസാനിയുടെ നേതൃത്വത്തിൽ നടന്ന മത്സരങ്ങൾ മസ്കത്ത് ഗവർണറേറ്റിലെ ഷാതി അൽ ഖുറമിലാണ് സമാപിച്ചത്. 50 രാജ്യങ്ങളിൽനിന്നുള്ള 561 പേർ പങ്കെടുത്ത ചാമ്പ്യൻഷിപ് വെള്ളിയാഴ്ച അൽ ഖുറം ബീച്ചിൽനിന്നായിരുന്നു തുങ്ങിയത്. 1.9 കി.മീ നീന്തൽ, 90 കി.മീ സൈക്ലിങ്, 21.1 കി.മീ ഓട്ടം എന്നിങ്ങനെ മൂന്ന് മത്സരങ്ങളാണ് 'അയൺമാൻ 70.3' ഉൾപ്പെടുത്തിയിരുന്നത്. മത്സരങ്ങൾ കടന്ന് പോകുന്നവഴികളിൽ റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കുട്ടികൾക്കായുള്ള അയൺ കിഡ്സ് റേസും, സ്ത്രീകൾക്കായി അയൺ വിമൻസ് റേസും സംഘടിപ്പിച്ചിരുന്നു. ഇവരണ്ടും വ്യാഴാഴ്ച ഷാട്ടി അൽ ഖുറമിൽ നടന്നു. കായിക രംഗത്ത് പുത്തൻ ഉണർവ് പകർന്നാണ് 'അയൺമാൻ 70.3'ക്ക് സമാപനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.