ഒമാൻ; ‘‘അയൺമാൻ 70.3’ ട്രയാത്തലൺ നഗരത്തിൽ ഇന്ന് ഭാഗിക ഗതാഗത നിയന്ത്രണം
text_fieldsമസ്കത്ത്: തലസ്ഥാന നഗരത്തിൽ ആവേശക്കാഴ്ചകൾ സമ്മാനിച്ച് ‘അയൺമാൻ 70.3’ ട്രയാത്തലൺ മത്സരങ്ങൾ ശനിയാഴ്ച നടക്കും. 1.9 കി.മീ നീന്തൽ, 90 കി.മീ സൈക്ലിങ്, 21.1 കി.മീ ഓട്ടം എന്നിങ്ങനെ മൂന്ന് മത്സരങ്ങളാണ് ‘അയൺമാൻ 70.3' ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരത്തിലധികം അത്ലറ്റുകൾ മേളയുടെ ഭാഗമാകും. മത്സരാർഥികൾ കടന്നുപോകുന്ന വഴികളിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
രാവിലെ 11ന് ഇന്റർകോണ്ടിനെന്റൽ മസ്കത്ത് ഹോട്ടലിന് പിന്നിൽ നിന്നാണ് മത്സരം തുടങ്ങുക. ഇവിടെനിന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ട്രാഫിക് ലൈറ്റുകളുള്ള കൾച്ചർ റൗണ്ട് എബൗട്ടിലേക്കുള്ള ഓട്ടം ആരംഭിക്കും. തുടർന്ന് ആരോഗ്യ മന്ത്രാലയത്തിന് മുന്നിൽനിന്ന് അൽസറൂജ് ട്രാഫിക് ലൈറ്റ്, ദർസൈത്ത്-ഖുറം റോഡ്, അൽ ബുസ്താൻ, വാദി കബീർ-മത്ര കോർണിഷ്, ദാർസൈത് ട്രാഫിക് ലൈറ്റ്, റൂവി-അമീറാത്ത്, വാദി അദൈ, അമീറാത്ത് പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള റൗണ്ട് എബൗട്ടിൽനിന്ന് വാദി അദൈ, വത്തായ വഴി ഖുറം തുടങ്ങി വിവിധ വഴികളിലൂടെ കടന്ന് മത്സരം തുടങ്ങിയ സ്ഥലത്തുതന്നെ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.