വരുന്നു; ഒമാനിൽ ജലവിമാനവും
text_fieldsമസ്കത്ത്: ഒമാനി പൗരന്മാർക്കും സന്ദർശകർക്കും പുതു അനുഭവം നൽകാൻ ജലവിമാനങ്ങൾ സർവിസ് ആരംഭിക്കുന്നു. രാജ്യത്തെ വിനോദ സഞ്ചാര മേഖലയുടെ വികാസം ലക്ഷ്യംവെച്ചാണ് വെള്ളത്തിൽ ലാൻഡ് ചെയ്യുന്ന സാങ്കേതിക വിദ്യയുള്ള വിമാനങ്ങൾ പറത്തുന്നത്. പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കമ്പനികളിൽനിന്ന് സിവിൽ ഏവിയേഷൻ വിഭാഗം അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക സാധ്യത പഠനം, ബിസിനസ് പ്ലാൻ, പ്രവർത്തനങ്ങൾ നടത്താൻ ആവശ്യമായ ഫണ്ടുകളുടെ തെളിവ് എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്.
പരമാവധി 19 പേർക്ക് സഞ്ചരിക്കാവുന്ന തരത്തിലുള്ള ജലവിമാനങ്ങൾക്കാണ് അംഗീകാരം നൽകാൻ ഉദ്ദേശിക്കുന്നത്. വെള്ളത്തിൽനിന്നുതന്നെ പറന്നുയരാനും ലാൻഡ് ചെയ്യാനും സാധിക്കുമെന്നതാണ് ഇതിെൻറ സവിശേഷത. കടലിലും ജലാശയങ്ങളിലും ഇതുപയോഗിച്ച് വിവിധങ്ങളായ വിനോദസഞ്ചാര പദ്ധതികൾ ആരംഭിക്കാനാണ് ഒമാൻ വ്യോമയാന മന്ത്രാലയം പദ്ധതിയിടുന്നത്. വിവിധ രാജ്യങ്ങളിൽ നിലവിൽ ജലവിമാന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.