ഐ.എസ്.സി മലബാർ വിഭാഗം ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് (ഐ.എസ്.സി) മലബാർ വിഭാഗം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ബിരിയാണി ഫെസ്റ്റും മലബാർ ഭക്ഷ്യമേളയും സംഘടിപ്പിച്ചു. റൂവി ലുലു മാളിൽ നടന്ന പരിപാടിയിൽ ഒട്ടേറെ ആളുകൾ മത്സരാർഥികളായും വീക്ഷിക്കാനുമായി എത്തി.
തലശ്ശേരി ദം ബിരിയാണിയാണ് മിക്ക മത്സരാർഥികളും പാചകം ചെയ്തത് എങ്കിലും ചെട്ടിനാട് ബിരിയാണി, ഹൈദരാബാദ് ബിരിയാണി, ഫൂഷൻ ബിരിയാണി എന്നിങ്ങനെ വ്യത്യസ്ത തരം വിഭവങ്ങൾ മത്സരാർഥികൾ അവതരിപ്പിച്ചു. ഫർസാന ഫിറോസിന് ഒന്നാം സ്ഥാനവും, റഫ്സി ഫൈസൽ രണ്ടാം സ്ഥാനവും, ലുലു അൻജാബ് മൂന്നാം സ്ഥാനവും നേടി. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും സമ്മാനവും നൽകി. ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ബാബു രാജേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു .
രുപവത്കരിച്ചു കുറഞ്ഞ നാളുകൾക്കെണ്ട് മലബാർ വിഭാഗം വൈവിധ്യമാർന്ന പരിപാടികളുമായി പ്രവാസികൾക്കിടയിൽ ജനശ്രദ്ധ നേടിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബാബു രാജേന്ദ്രൻ പറഞ്ഞു. മലബാർ വിഭാഗം കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം അധ്യക്ഷതവഹിച്ചു. കോ കൺവീനർ സിദ്ദീഖ് ഹസ്സൻ സംസാരിച്ചു.
കലാഭവൻ സുധി അവതരിപ്പിച്ച മിമിക്രി, മലബാർ വിഭാഗം അംഗങ്ങളും, ക്ഷണിതാക്കളും അവതരിപ്പിച്ച വിവിധതരം കലാപരിപാടികൾ, കാണികൾക്കായി വിവിധ തരം മത്സരങ്ങൾ എന്നിവയും അരങ്ങേറി. മലബാർ ഭക്ഷ്യമേളയിൽ മലബാറിന്റെ ഭക്ഷണ വൈവിധ്യവും രുചിയും വിളിച്ചോതുന്ന നിരവധി ഭക്ഷണങ്ങളും മത്സരാർഥികൾ അവതരിപ്പിച്ച ബിരിയാണിയും പരിപാടിയിൽ വിതരണം ചെയ്തു. മലബാർ വിഭാഗം ഭാരവാഹികളായ നവാസ് ചെങ്ങള, അനീഷ് കടവിൽ, താജുദ്ദീൻ, ഹൈദ്രോസ് പതുവന, നിതീഷ് മാണി, ജസ്ല മുഹമ്മദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.