പരിസ്ഥിതി ദിനാചരണങ്ങളുമായി ഐ.എസ്.ഡി വിദ്യാർഥികൾ
text_fieldsമസ്കത്ത്: ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി ഇന്ത്യൻ സ്കൂൾ ദാർസൈത്ത് (ഐ.എസ്.ഡി) വിദ്യാർഥികൾ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ഭൂമിയുടെ സവിശേഷതയെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് പ്രിൻസിപ്പൽ വിദ്യാർഥികളുമായി സംവദിച്ചു. പരിപാടിയുടെ സമാപനമായി ഒമ്പതാം ക്ലാസ് ബിയിലെ വിദ്യാർഥികൾ പ്രത്യേക അസംബ്ലി നടത്തി.
പരിസ്ഥിതി ദിന സംരക്ഷണവുമായി ബന്ധപ്പെട്ട പ്രഭാഷണം, കവിത, വിഡിയോ അവതരണം എന്നിവ നടന്നു. സ്കൂൾ ഗായകസംഘത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ ഗാനവും ആലപിച്ചു. പ്രിൻസിപ്പൽ അമർ ശ്രീവാസ്തവ, വൈസ് പ്രിൻസിപ്പൽ ഗീത ചൗഹാൻ എന്നിവരുടെ നേതൃത്വത്തിൽ കാമ്പസിനുള്ളിൽ വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി ക്ലബ് ഭാരവാഹികളും ക്ലബ് അംഗങ്ങളും വൃക്ഷത്തൈ നടീൽ യജ്ഞത്തിൽ പങ്കാളികളായി. 60ഓളം തൈകൾ വിദ്യാർഥികൾ കൊണ്ടുവന്നതായിരുന്നു. ആറ് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് പോസ്റ്റർ നിർമാണ മത്സരവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.