പാഠ്യമേഖലയിൽ മികവുപുലർത്തിയ വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു
text_fieldsമസ്കത്ത്: ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ പാഠ്യമേഖലയിൽ മികവുപുലർത്തിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.
സീനിയർ സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡോ. സി.കെ അഞ്ചൻ മുഖ്യാതിഥിയായിരുന്നു. എസ്.എം.സി പ്രസിഡൻറ് അജയൻ പൊയ്യാര അധ്യക്ഷത വഹിച്ചു. പന്ത്രാണ്ടാം ക്ലാസ് പരീക്ഷയിൽ സ്കൂൾ തലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്കും നാഷനൽ ടോപ്പർക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കുമുള്ള സ്വർണമെഡലുകൾ, മെമേൻറാകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ മുഖ്യാതിഥി വിതരണം ചെയ്തു.
മറ്റു ക്ലാസുകളിൽ ഉയർന്ന വിജയം നേടിയവർക്ക് എസ്.എം.സി പ്രസിഡൻറ് അജയൻ പൊയ്യാര, എസ്.എം.സി കൺവീനർ തോമസ് ജോർജ്, എസ്.എം.സി പ്രതിനിധി നിഖില അനിൽകുമാർ, ജെയ്കിഷ് പവിത്രൻ, വർഗീസ് തരകൻ, അജിത് വാസുദേവൻ, ഷമാഹ് ഷംസ്, സെബാസ്റ്റ്യൻ ചുങ്കത്ത് എന്നിവരും പുരസ്കാരങ്ങൾ നൽകി.
പ്രൈമറി, സീനിയർ സെക്ഷനുകളിൽ സ്പെൽബീ മത്സരത്തിൽ മുന്നിലെത്തിയവർക്കും സമ്മാനങ്ങൾ നൽകി. പ്രിൻസിപ്പൽ ഡോ. ശ്രീദേവി.പി.തഷ്നത്ത് സ്വാഗതം ആശംസിച്ചു. സീനിയർ സെക്ഷൻ വൈസ് പ്രിൻസിപ്പൽ അലക്സാണ്ടർ ഗീവർഗീസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.